ഒരു കപ്പ് ഗോതമ്പുപൊടി കൊണ്ട് വെറൈറ്റി ആയിട്ടുള്ള ബ്രേക്ഫാസ്റ്റ് / നാലുമണി പലഹാരം ഉണ്ടാക്കാം

ഒരു കപ്പ് ഗോതമ്പുപൊടി കൊണ്ട് വെറൈറ്റി ആയിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ് അഥവാ നാലുമണി പലഹാരം തയ്യാറാക്കാം. ഇതിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടി, അരകപ്പ് അരിപ്പൊടി, ഒരു മുട്ട ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് അതിലേക്ക് ഒന്ന്-രണ്ട് ടേബിൾസ്പൂൺ ക്യാരറ്റ് അരിഞ്ഞതും… അതുപോലെതന്നെ മല്ലിയില അരിഞ്ഞതും ചേർത്തു കൊടുക്കാം (നിങ്ങൾക്ക് താല്പര്യം ഉള്ള വെജിറ്റബിൾസ് ചേർക്കാവുന്നതാണ്).

എന്നിട്ട് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു ദോശ മാവിനെക്കാളും കുറച്ച് ലൂസ്, ആയിട്ടുള്ള പരുവത്തിൽ ആക്കി കിട്ടണമെന്ന് ഉപ്പ്ആവശ്യത്തിനു ചേർത്ത് മിക്സ് ചെയ്ത് ഒരു കടായി അടുപ്പത്ത് വച്ച് അതിലേക്കു അത്യാവശ്യം ഒരു തവി മുങ്ങുന്ന എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മീഡിയം തീയിലാക്കി ഒരു തവി മാവ് ഒഴിച്ച് കൊടുക്കാം. ശേഷം നെയ്യപ്പം ഫ്രൈ ചെയ്യുന്നതുപോലെ എണ്ണ അതിന്മേൽ കോരിയൊഴിച്ച് രണ്ടുഭാഗവും നല്ലപോലെ ഉള്ളിൽ വേവിച്ച് ക്രിസ്‌പി ആക്കി എടുക്കണം. ഇതുപോലെ എല്ലാം ചെയ്തെടുക്കാവുന്നതാണ്, അപ്പോൾ ഉള്ളിൽ നല്ല സോഫ്റ്റ് ആയിട്ടുള്ള പുറത്ത് കൃസ്പി ആയ പലഹാരം തയ്യാറാകുന്നതാണ്.

നിങ്ങള്ക്ക് ഇഷ്ടപ്പെടും എന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *