2 കപ്പ് ഗോതമ്പു പൊടി കൊണ്ട് പരീക്ഷണം നടത്തി വിജയിച്ച നല്ല വെറൈറ്റി ഗോതമ്പ് സേമിയ പാൽ പായസം

രണ്ട് കപ്പ് ഗോതമ്പു പൊടി കൊണ്ട് ലക്ഷ്മിനായർ പരീക്ഷണം നടത്തി വിജയിച്ച നല്ല വെറൈറ്റി ആയ സ്വാദുള്ള ഗോതമ്പ് സേമിയ പാൽ പായസം തയ്യാറാക്കാം.

ഇതിനായി ഒരു ബൗളിലേക്ക് 2 കപ്പ് ഗോതമ്പുപൊടി ഇട്ടുകൊടുക്കാം, അതിലേക്ക് കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് മിക്സ് ചെയ്തു, ഒന്നേകാൽ കപ്പ് വെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് ചപ്പാത്തി മാവിനും ഒരുപടി ലൂസ് ആയി കുഴച്ചെടുക്കണം, എന്നിട്ട് അതിലേക്ക് അര മുതൽ ഒരുസ്പൂൺ വരെ നെയ്യ് ചേർത്ത് വീണ്ടും മിക്സ് ചെയ്തു നോക്കുമ്പോൾ തൊട്ടാൽ തന്നെ കുഴിഞു പോകുന്ന രീതിയിൽ ലൂസ് ആയിരിക്കണം എന്നാൽ ഒരുപാട് ലൂസ് ആക്കി എടുക്കരുത്.

പിന്നെ ഉരുളി അടുപ്പത്ത് വച്ച് അതിലേക്കു അഞ്ച് കപ്പ്(240ml) വെള്ളം ഒഴിച്ച് പിന്നെ ഒന്നര കപ്പ് പാൽ കൂടി ചേർത്ത് തിളക്കാൻ വേണ്ടി വയ്ക്കാം, ഈ സമയം കുഴച്ചു വച്ചിരിക്കുന്ന മാവ് ഇടിയപ്പ സേവനാഴിയിലേക്ക് നിറച്ച് പാല് തിളച്ച് വരുമ്പോൾ അതിലേക്ക് ഈ മാവ് ചുറ്റിച്ചു കൊടുക്കാം, എന്നിട്ട് അത് കഴിഞ്ഞിട്ടുണ്ടെങ്കിൽ ബാക്കി മാവ് ഉണ്ടെങ്കിൽ അതുകൂടി നിറച്ചു ചുറ്റിച്ച് കൊടുക്കാവുന്നതാണ്, ചെറുതീയിൽ ആക്കി വേണം ഇങ്ങനെ ചുറ്റിച്ചു കൊടുക്കാൻ.

എന്നിട്ട് ഈ ചുറ്റിച്ചത് എല്ലാം വെന്ത് കഴിഞ്ഞിട്ട് മാത്രമേ ചട്ടുകം വച്ച് ഇളക്കാൻ പാടുകയുള്ളു, അതുവരെ നമ്മൾ വെയിറ്റ് ചെയ്യണം, അപ്പൊൾ കുക്കായി പതുക്കെ ഒന്ന് ഇളക്കി അതിലേക്ക് മധുരത്തിന് ആവശ്യമായ ഏകദേശം മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് മിക്സ് ചെയ്യാം, അതിനുശേഷം വീണ്ടും തിളയ്ക്കാൻ വയ്ക്കുക.

ഈ സമയം ഒരു ബൗളിലേക്ക് ഒന്നര കപ്പ് ചൂടാക്കിയ പാലും 4-5 ടേബിൾസ്പൂൺ പാൽപ്പൊടി ചേർത്ത് ഒന്ന് കലക്കി ഉരുളിയിലേക്ക്‌ ഒഴിച്ച് മിക്സ് ചെയ്താൽ പായസത്തിന്റെ പരുവത്തിൽ തന്നെ ഇവ ലഭിക്കുന്നതാണ്.

എന്നിട്ട് ഒന്ന് ചൂടാക്കാൻ വേണ്ടി വെച്ച് അതിലേക്ക് അര മുതൽ മുക്കാൽ ടീസ്പൂൺ വരെ ഏലയ്ക്ക പൊടിച്ചത് ചേർത്ത് മിക്സ് ചെയ്തു ഒന്നുകൂടി തിളച്ചുവരുമ്പോൾ തീ ഓഫ് ചെയ്യാം, ശേഷം അതിലേക്ക് നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും ഉണക്ക മുന്തിരി ചേർത്ത് മിക്സ് ചെയ്യാം.

അപ്പോൾ നല്ല ഗോതമ്പ് സേമിയ പാൽ പായസം തയ്യാറാക്കുന്നതാണ്, ഇത് വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു കിടിലൻ പായസം ആണ്.

Leave a Reply

Your email address will not be published. Required fields are marked *