ഗോതമ്പു നുറുക്ക് കൊണ്ട് വളരെ എളുപ്പവും അതിലേറെ സ്വാദിഷ്ടവുമായ ഒരു കൽത്തപ്പം തയ്യാറാക്കാം

ഗോതമ്പു നുറുക്ക് കൊണ്ട് വളരെ എളുപ്പവും അതിലേറെ സ്വാദിഷ്ടവുമായ ഒരു കൽത്തപ്പം തയ്യാറാക്കാം. ഇതിനായി മിക്സിയുടെ ജാറിലേക്ക് നുറുക്കുഗോതമ്പ്(1 കപ്പ്) നല്ലപോലെ കഴുകി വൃത്തിയാക്കി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ഇട്ടു, ഒപ്പം അരഗ്ലാസ് വെള്ളമൊഴിച്ച് അരച്ചെടുക്കുത്ത് ബൗളിലേക്ക് മാറ്റി അതിലേയ്ക്ക് അരക്കപ്പ് വറുത്ത അരിപ്പൊടി ചേർത്തിലാക്കിയ ശേഷം.

3 അച്ച് ശർക്കര അൽപം വെള്ളം ചേർത്ത് ഉരുക്കിയെടുത്ത ശർക്കരപ്പാനി ചൂടോടെ അരിച്ചെടുത്ത് ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്തു ഒരു നുള്ള് ഉപ്പ്, കാൽടീസ്പൂൺ ബേക്കിംഗ്സോഡാ, കാൽടീസ്പൂൺ ഏലയ്ക്കാപ്പൊടി എന്നിവ ചേർത്തു ഇളക്കാം. നല്ല ലൂസ് മാവാണ് ലഭിക്കുക, ഇനി പ്രഷർകുക്കർ അടുപ്പത്തുവച്ച് 3 ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് ചൂടാക്കി അൽപ്പം തേങ്ങകൊത്ത് ഇട്ടിളക്കി ബ്രൗൺ കളർ ആകുമ്പോൾ അതിലേക്ക് മൂന്നാലു ചുവന്നുള്ളി കൊത്തിയരിഞ്ഞത് ഇട്ട് വഴറ്റി.

അതിൽനിന്ന് കുറച്ച് എടുത്ത് മാറ്റിയശേഷം കറുത്ത എള്ളുണ്ടെങ്കിൽ അതുംകൂടി ചേർത്ത്, മാവ് ഒഴിച്ചു അതിനുമുകളിലായി മാറ്റിവച്ച തേങ്ങകൊത്ത് ഒക്കെ ഇട്ട് കുക്കർ അടച്ചു വിസിൽ ഇല്ലാതെ ഒരു മിനിറ്റു ഹൈ ഫ്ലെയിമിൽ വേവിച്ചു, പിന്നെ മീഡിയംതീയിൽ 4 മിനിറ്റും വേവിക്കണം. ശേഷം തുറന്നു വെന്തു എന്നുറപ്പാക്കി ചൂടാറി കഴിയുമ്പോൾ പാത്രത്തിലേക്ക് മാറ്റി മുറിച്ചു കഴിക്കാവുന്നതാണ്.