ലക്ഷ്മി നായർ സ്പെഷ്യൽ ആയ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഗോപിമഞ്ചൂരിയൻ റസ്പി നിങ്ങൾക്കായി

ലക്ഷ്മി നായർ സ്പെഷ്യൽ ആയ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഗോപിമഞ്ചൂരിയൻ റസ്പി നിങ്ങൾക്കായി സമർപ്പിക്കുന്നു.

ലക്ഷ്മിനായർ ഒരു കാറ്ററിംഗ് സർവീസ് കൂടി നടത്തുന്ന ആൾ ആയതുകൊണ്ട് അവിടെ ഗോപി മഞ്ചൂരിയൻ എങ്ങനെ തയ്യാറാക്കുന്നു എന്ന രീതിയാണ് നമുക്ക് കാണിച്ചുതരുന്നത്. ഇതിൽ കോളിഫ്ലവർ എങ്ങനെ നല്ല രീതിയിൽ ഇതിനുവേണ്ടി കട്ട് ചെയ്യുന്നു എന്നും, പൂർണമായും അതിനെ എങ്ങനെ ക്ലീൻ ആക്കുന്നു എന്നെല്ലാം പറഞ്ഞു തരുന്നു.

നല്ല സ്വാദുള്ള ഗോപി മഞ്ചൂറിയൻ തയ്യാറാക്കാനായി ഏകദേശം ഒരു വലിയ കോളിഫ്ലവർ, അരക്കപ്പ് മൈദ, അരക്കപ്പ് കോൺഫ്ലവർ, മൂന്ന് ടേബിൾസ്പൂൺ സെലറി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ഒന്നര ടേബിൾസ്പൂൺ വെളുത്തുള്ളി പേസ്റ്റ്, ഒരു ടേബിൾസ്പൂൺ ഇഞ്ചി പേസ്റ്റ്, മൂന്ന് ടേബിൾ സ്പൂൺ സോയാസോസ്, ആറ്-ഏഴ് ടേബിൾ സ്പൂൺ ടൊമാറ്റോ സോസ്, ഒന്നര ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടേബിൾസ്പൂൺ പഞ്ചസാര, ആവശ്യത്തിന് വെള്ളം, സ്പ്രിംഗ് ഓനിയൻ, ഫ്രൈ ചെയ്യുവാനുള്ള എണ്ണ എന്നിവയാണ് ആവശ്യം. വലിയ കോളിഫ്ലവർ ആയതു കൊണ്ടാണ് ഇത്രയും അധികം ക്വാൻറിറ്റി ചേരുവകൾ എടുക്കുന്നത്, വളരെ ചെറിയതാണെങ്കിൽ ഇത്രയുമധികം ആവശ്യം വരികയില്ല.

അപ്പോൾ സ്വാദിഷ്ടമായ ഈ ഗ്രേവിയോടുകൂടിയ കാറ്ററിംഗ് സ്റ്റൈൽ ഗോപി മഞ്ചൂരി എങ്ങനെ തയ്യാറാക്കുന്നതെന്ന് നോക്കാം.