വീട്ടിൽ റേഷനരി ഉണ്ടെങ്കിൽ ഇതുപോലെ ഒരു നെയ്‌ച്ചോറ് തയ്യറാക്കുന്ന വിധം ഇതാണ്, അടിപൊളി ഐറ്റം

റേഷനരി കൊണ്ട് സാധാ പോലെ ചോറ് വച്ചിട്ട് ചിലവാകുന്നില്ലെങ്കിൽ ഇപ്പോൾ എളുപ്പത്തിൽ നെയ്‌ച്ചോർ ഉണ്ടാക്കുന്ന മാർഗങ്ങളാണ് ആളുകൾ സ്വീകരിക്കുന്നത്.

അപ്പോൾ ഇതു തയ്യാറാക്കാനായി ഒരു കപ്പ് വെള്ളം ഒഴിച്ച് ഒരു പാത്രം അടുപ്പത്തു വച്ച് അതിലേക്ക് ഒരു കപ്പ് റേഷനരി ഇട്ടു കൊടുത്തു 10 മിനിറ്റ് നേരം അരിയിൽ നിന്ന് മണവും പശയും പോകാൻ വേവിക്കാം.

ഈ സമയം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ആദ്യം ഒരു സവാള, പിന്നെ ഒരു ബീൻസും ക്യാരറ്റും, അവസാനം അൽപ്പം കറിവേപ്പില എന്ന ക്രമത്തിൽ ഇട്ട് നല്ലപോലെ വഴറ്റി എടുത്തു മാറ്റണം.

എന്നിട്ടു 10 മിനിറ്റിനു ശേഷം ഈ അരി എടുത്ത് അത് നല്ലപോലെ കഴുകി ഒരു കുക്കർ അടുപ്പത്തുവെച്ച് അതിലേക്ക് അര ടീസ്പൂൺ നെയ്യ് ചേർത്ത ശേഷം ചൂടാകുമ്പോൾ ഒരു പട്ട, 2 ഗ്രാമ്പൂ, ഏലക്കായ, ഒരു നുള്ളു വലിയ ജീരകം, ഒരു നുള്ള് ചെറിയ ജീരകം എന്നിവ ചേർത്ത് മൂത്തു വരുമ്പോൾ ചോറ് ഇട്ടു അവസാനം അല്പം കറിവേപ്പില മുകളിലായി വിതറി മിക്സ് ചെയ്തു രണ്ട് മിനിറ്റ് നേരം അരി അതിൽ വറുത്തെടുക്കാം.

ശേഷം അതിലേക്ക് ഒന്നരക്കപ്പ് ചെറുചൂടുള്ള വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി ഒരു വിസിൽ വരുന്നതുവരെ വേവിക്കാം, എന്നിട്ട് തുറന്നു നല്ലപോലെ ഇളക്കി ഇതിലേക്ക് വഴറ്റിയ പച്ചക്കറികളും, ഒരു നുള്ള് ഗരംമസാലപ്പൊടി കൂടി ചേർത്ത്, വേണമെങ്കിൽ കാൽ ടീസ്പൂൺ റോസ്‌വാട്ടറിൽ മഞ്ഞൾപൊടി കലക്കിയ വെള്ളം കൂടി ഒഴിച്ച് അഞ്ചുമിനിറ്റ് വെറുതെ കുക്കർ വെച്ച് പിന്നെ തുറക്കുമ്പോൾ സ്വാദിഷ്ടമായ നെയ്‌ച്ചോർ റെഡി ആകും.

Leave a Reply

Your email address will not be published. Required fields are marked *