ഇനി ചിക്കൻ കറി ഒക്കെ വയ്ക്കുമ്പോൾ അതിൻറെ കൂടെ കഴിക്കുവാൻ അസ്സൽ നെയ് പത്തിരി തയ്യാറാക്കാം

ഇനി ചിക്കൻ കറി ഒക്കെ വയ്ക്കുമ്പോൾ അതിൻറെ കൂടെ കഴിക്കുവാൻ അസ്സൽ നെയ് പത്തിരി തയ്യാറാക്കാം, അതും വയനാടൻ രീതിയിൽ നെയ് പത്തിരി എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്.

നെയ്യ് പത്തിരി ഉണ്ടാക്കുവാനായി രണ്ട് കപ്പ് അരിപ്പൊടി ഒരു പരന്ന കുഴക്കാൻ പറ്റുന്ന പാത്രത്തിലേക്ക് ഇട്ടു കൊടുക്കണം (അരിപൊടി എന്ന് പറയുമ്പോൾ പത്തിരി ഉണ്ടാക്കുന്ന പച്ചരി പൊടിച്ചത് വേണം എടുക്കാൻ), എന്നിട്ട് അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് കൂടി ഇട്ട് ഒന്ന് മിക്സ് ചെയ്തു കഴിഞ്ഞു, അതിലേക്ക് മുക്കാൽകപ്പ് നാളികേരം ചിരവിയേത്, ഏഴു എട്ട് ചുവന്നുള്ളി, ഒരു ടീസ്പൂൺ ജീരകം എന്നിവ മിക്സിയുടെ ജാറിൽ ഇട്ടു ഒന്ന് ക്രഷ് ചെയ്തത് ചേർത്ത് കൊടുക്കാം (പത്തിരിയുടെ സ്വാദ് കൂടും എന്നു കരുതി നാളികേരം ചിരകിയതിന്റെ അളവ് കൂടുതൽ എടുക്കരുത് ഇത് പത്തിരി പൊട്ടി പോകുവാൻ കാരണമാകും).

ഇനി അതിലേക്ക് വെട്ടി തിളക്കുന്ന ചൂട് വെള്ളം ഒഴിച്ചു കൊടുക്കണം (ഒരിക്കലും തിളപ്പിച്ചു വച്ച വെള്ളം അതിലേക്ക് ഒഴിച്ച് കൊടുക്കരുത്, എപ്പോഴും വെട്ടി തിളച്ചുകൊണ്ടിരിക്കുന്ന വെള്ളം അപ്പോൾ തന്നെ എടുത്ത് ഒഴിച്ചില്ലെങ്കിൽ പത്തിരിയുടെ പച്ച ചുവ മാറി കിട്ടില്ല), അപ്പോൾ ഒന്നേമുക്കാൽ കപ്പ് തിളച്ച വെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് കൊടുത്ത് പൊടി മിക്സ് ചെയ്യാം, ഇങ്ങനെ ഒഴിക്കുന്നതു കൊണ്ട് തന്നെ പത്തിരി അധികം എണ്ണ കുടിക്കുകയില്ല.

ചപ്പാത്തി മാവിന്റെ കട്ടിയേക്കാൾ കുറച്ചു ലൂസ് ആയി കുഴച്ചു വലിയ ഒരു ഉരുള ആക്കി വേണം നമ്മൾ ഇത് വാക്കാൻ, എത്ര നല്ലപോലെ കുഴച്ചാലേ പത്തിരി സോഫ്റ്റ് ആവുകയുള്ളൂ, എന്നിട്ട് സാധാ പോലെ ഓരോ ഉരുളയെടുത്ത് ചപ്പാത്തി മാവ് പരത്തുന്നത് പോലെ തന്നെ പരത്തി എടുക്കാം, പക്ഷെ എല്ലാംകൂടി ആദ്യം തന്നെ പരത്തി വെക്കരുത്, ഇത് പത്തിരിയെ ഡ്രൈ ആക്കും അതുകൊണ്ടുതന്നെ ഒരേസമയം തന്നെ പരത്തി ഫ്രൈ ചെയ്ത് എടുക്കേണ്ടതാണ്.

ഫ്രൈ ചെയ്യാനായി ഒരു കടായി അടുപ്പത്ത് വെച്ച് അതിലേക്ക് പത്തിരി മുങ്ങുന്ന അത്രയും എണ്ണ ഒഴിച്ചു കൊടുത്തു നല്ലപോലെ എണ്ണ ചൂടാക്കണം, എന്നിട്ട് മീഡിയത്തിലും ഹൈ ഫ്ലെയിമിനും ഇടയിൽ തീ വച്ചു കൊണ്ട് പത്തിരി എറ്റു കൊടുക്കാം, അപ്പോൾ പത്തിരി പൊങ്ങി വരുന്നതാണ്, ചെറുതീയിൽ ഇട്ടാൽ ഒരിക്കലും പത്തിരി പൊങ്ങി വരില്ല. എന്നിട്ടും പൊങ്ങി ചെറിയൊരു കളർ മാറി വരുമ്പോൾ മറ്റേ സൈഡിലേക്ക് മറിച്ചിട്ട് രണ്ട് സൈഡും ഏകദേശം ഒരു ഗോൾഡ് നിറം ആകുമ്പോഴേക്കും എടുത്ത് മാറ്റാവുന്നതാണ്. ഇങ്ങനെ തയ്യാറാക്കുന്നതിലൂടെ നല്ല അടിപൊളി നെയ്യ് പത്തിരി നമുക്ക് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *