അരി അരയ്ക്കണ്ട, കുതിർക്കണ്ട സ്വാദിഷ്ടമായ നെയ്യ് പത്തിരി 10 മിനിറ്റിൽ വീട്ടിൽ തന്നെ റെഡി

ചായക്കടയിൽ നിന്ന് എളുപ്പം ലഭിക്കുന്ന സ്വാദിഷ്ടമായ നെയ്യ് പത്തിരി 10 മിനിറ്റിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.

ഇതിനായി ഒരു പാൻ അടുപ്പത്തു വെച്ച് അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ചു, ഒപ്പം 2 ടേബിൾ സ്പൂൺ നെയ്യ്, കാൽ ടീസ്പൂൺ ജീരകം, അര ടീസ്പൂൺ ഉപ്പ്(സ്വാദ് നോക്കി കൂടുതൽ ചേർക്കാം) എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് വെള്ളം നല്ലപോലെ വെട്ടിത്തിളയ്ക്കുമ്പോൾ അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ഇട്ട് പെട്ടെന്ന് തന്നെ നല്ലപോലെ മിക്സ് ചെയ്ത് തീ ഓഫ് ചെയ്തു വീണ്ടും നല്ലപോലെ മിക്സ് ആക്കി പാൻ അടച്ചു വക്കാം.

എന്നിട്ട് മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് നാളികേരം ചിരവിയത് അല്ലെങ്കിൽ കൊത്തു പോലെ ആക്കിയത്, 4 ചുവന്നുള്ളി ചേർത്ത് നല്ലപോലെ അരച്ചെടുത്തു അത് വേവിച്ച പൊടിയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കാം, ശേഷം മാവ് ഒരു ബൗളിലേക്ക് ആക്കി ഒന്ന് ചൂട് കുറയുമ്പോൾ നല്ലപോലെ കുഴച്ചെടുക്കണം. അത്യാവശ്യം നല്ല ചൂടുള്ളതുകൊണ്ടുതന്നെ കൈ നനച്ചു കുഴച്ചു സോഫ്റ്റ് ആക്കണം.

അതിനുശേഷം ഈ മാവ് അടച്ചു വച്ചതിനുശേഷം അതിൽനിന്ന് ഒരേ ഉരുള എടുത്ത് ഒരു പൂരിയുടെ വലിപ്പത്തിൽ നല്ലകട്ടിയിൽ പരത്തി കറക്റ്റ് ഷേപ്പ് കിട്ടാനായി ഒരു കപ്പിൻറെ വായ്ഭാഗം വെച്ച് അമർത്തി വട്ടത്തിൽ മുറിച്ചെടുക്കാം.

ശേഷം ഒരു കടായി അടുപ്പത്ത് പത്തിരി മുങ്ങാവുന്ന എണ്ണ ഒഴിച്ച് നല്ലപോലെ ചൂടാകുമ്പോൾ മാത്രം മീഡിയം തീ ആക്കി പത്തിരി ഇട്ടു 2 ഭാഗം മൊരിഞ്ഞു ഒരു ഗോൾഡൻ നിറമാകുമ്പോൾ എടുത്തു മാറ്റാവുന്നതാണ്, അപ്പോൾ ഈ സൂപ്പർ നെയ്യ് പത്തിരി ബ്രേക്ഫാസ്റ്റ് ആയും, വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ നല്ല സ്വാദ് തന്നെയാണ്.

ഇത് ഉണ്ടാക്കുന്ന രീതി കാണണം എങ്കിൽ തീർച്ചയായും നോക്കാവുന്നതാണ്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *