ഈ 18 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗ്യാസ് സിലിണ്ടർ രണ്ടിൽ കൂടുതൽ മാസം എളുപ്പം ഉപയോഗിക്കാം, ഉഗ്രൻ

പാചകം ചെയ്യുമ്പോൾ ഈ 18 കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട് എങ്കിൽ ഒരു ഗ്യാസ് സിലിണ്ടർ രണ്ടിൽ കൂടുതൽ മാസം കഴിയാതെ ഉപയോഗിക്കാം,ഇതിലൂടെ പണലാഭവും ഉണ്ട്..

അതിൽ ഏറ്റവും ആദ്യത്തേത് പാചകം ചെയ്യുന്ന സമയം ചെറിയ പാത്രങ്ങൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ അതിനു താഴെ നിൽക്കുന്ന തീ മാത്രം കത്തിച്ചു വയ്ക്കുക, പാത്രത്തിനു പുറത്തേക്ക് ആകുന്ന രീതിയിൽ വെച്ചിട്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഉണ്ടാകുവാൻ പോകുന്നില്ല.

പിന്നെ അടച്ചുവെച്ച് കുക്ക് ചെയ്താലും കുഴപ്പമില്ലാത്ത വസ്തുക്കൾ ഉദാഹരണത്തിന് വെള്ളം തിളപ്പികുമ്പോൾ ഒക്കെ അടച്ചുവെച്ച് തന്നെ പാചകം ചെയ്യാം, അപ്പോൾ വളരെ പെട്ടെന്ന് തന്നെ കുക്ക് ആയി കിട്ടും, ഗ്യാസ് ലാഭിക്കാം.

മൺചട്ടിയിൽ പാചകം ചെയ്യുന്നതെങ്കിൽ തീ വളരെ കുറച്ചു വെച്ചാലും ചട്ടിക്ക് നല്ല ചൂട് നിലനിൽക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടാവുകയില്ല.

പിന്നെ ദോശ, ചപ്പാത്തി എന്നിവ ഒക്കെ ചുട്ടെടുക്കുന്ന സമയം അവസാനത്തെ കുക്ക് ചെയ്യുമ്പോൾ പകുതിയോളം വേവാകുമ്പോൾ തന്നെ തീ ഓഫ് ചെയ്യാവുന്നതാണ്, ബാക്കി കല്ലിൻറെ ചൂടുകൊണ്ട് വെന്തു കിട്ടിക്കോളും.

പിന്നെ ഗ്യാസ് ബർണർ എപ്പോഴും ക്ലീൻ ചെയ്തു വയ്ക്കുന്നത് നല്ലതായിരിക്കും, എപ്പോഴും ഗ്യാസിൽ പാചകം ആവശ്യത്തിനും കൂടുതൽ പാചകം ചെയ്യാതെ ഇരിക്കാൻ ശ്രമിക്കുക, ഉദാഹരണം വെള്ളം തിളപ്പിക്കുമ്പോൾ അത് വെട്ടിതിളച്ചു വെള്ളം വറ്റി പോകുന്നതുവരെ ഒന്നും തിളപ്പിക്കേണ്ട ആവശ്യമില്ല.

ഒരുമിച്ച് കു ചെയ്യാൻ സാധിക്കുന്ന വസ്തുക്കൾ ഒരുമിച്ചു തന്നെ പാചകം ചെയ്യാൻ ശ്രമിക്കുക, അതായത് ചോറ് വേവിക്കുന്ന സമയത്ത് മുട്ട ഒരു ചെറിയ പാത്രത്തിൽ ഇട്ട് അടച്ച് ചോറിൻറെ കൂടെ ഇട്ടു കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് രണ്ടും വെന്തുകിട്ടും. ഇതുപോലെ മറ്റ് കാര്യങ്ങളും ചെയ്യാവുന്നതാണ്.

പിന്നെ എപ്പോഴും പാചകം ചെയ്യുമ്പോൾ ആവശ്യമുള്ള സാധനങ്ങൾ എല്ലാം അടുത്ത് തന്നെ വച്ചിട്ട് പാചകം തുടങ്ങുക, ഇത് ഗ്യാസും സമയവും ലാഭിക്കാൻ ഏറ്റവും നല്ല വഴിയാണ്.

ആവിയിൽ വേവിക്കുന്ന സാധനങ്ങൾ വെള്ളം തളിച്ച് ആവി വരുന്ന സമയം ചെറുതീയിൽ ആക്കി കുക്ക് ചെയ്യാവുന്നതാണ്, വെറുതെ ഹൈ ഫ്ലെയിമിൽ ഇട്ടതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ലഭിക്കാൻ പോകുന്നില്ല.

പിന്നെ പാചകം ചെയ്യാനായി പാത്രങ്ങൾ എടുക്കുമ്പോൾ എപ്പോഴും വെള്ളം കളഞ്ഞ് ഡ്രൈ ആയ പാത്രങ്ങൾ എടുക്കുക, അല്ലാതെ വെള്ളത്തോടെ അടുപ്പത്തുവെച്ച് ചൂടാക്കുമ്പോൾ വെള്ളം വറ്റിക്കാൻ കൂടി ഗ്യാസ് കൂടുതൽ വേണ്ടിവരും.

പയറുവർഗങ്ങൾ ഒക്കെ വേവിക്കുമ്പോൾ നല്ലപോലെ കുതിർത്തതിനു ശേഷം വേവിക്കണം, അല്ലെങ്കിൽ ഇത് വേവാൻ കുറച്ച് അധികം സമയം എടുക്കുന്നതാണ്.

കുക്കറിൽ വേവിക്കാൻ പറ്റുന്ന സാധനങ്ങൾ കുക്കറിൽ തന്നെ വേവിച്ച് എടുത്തിട്ടുണ്ടെങ്കിൽ പെട്ടെന്ന് തന്നെ വെന്തു കിട്ടുകയും ഇതിലൂടെ ഗ്യാസ് ലാഭം ഉണ്ട്, അതോണ്ട് ബീഫ്, മട്ടൻ, മുട്ട എന്നിവ കുക്കറിൽ വേവിച്ചാൽ പെട്ടെന്ന് തന്നെ വെന്തു കിട്ടും.

ബിരിയാണി ഇറച്ചി എന്നിവയിലേക്ക് ഒക്കെ സവാള ബ്രൗൺ കളർ ആക്കി ഇട്ടു കൊടുക്കണം എങ്കിൽ ആദ്യം തന്നെ സവാള അരിഞ്ഞത് കുറച്ച് നേരം വെയിലത്തു വെച്ചതിനുശേഷം ഫ്രൈ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ ബ്രൗൺ ഫ്രൈ ആയി കിട്ടും.

എപ്പോഴും ചൂടുവെള്ളം, ചൂട് ചായ പോലുള്ളവ കുടിക്കണം എന്ന് ആഗ്രഹമുള്ള ആളുകൾ ആണെങ്കിൽ ഒരു വട്ടം തയ്യാറാക്കി ഫ്ലാസ്കിൽ സേവ് ചെയ്യാം.

പിന്നെ കുറച്ച് ഭക്ഷണമാണ് ഉണ്ടാക്കുന്നതെങ്കിൽ ചെറിയ പാത്രങ്ങൾ തന്നെ എപ്പോഴും ഉപയോഗിക്കാൻ ശ്രമിക്കുക, വലിയ പാത്രങ്ങൾ വച്ചിട്ടുണ്ടെങ്കിൽ അത് മൊത്തം ചൂടായി വരുന്നതിന്റെ പകുത്തി സമയമേ ചെറിയ പാത്രങ്ങളിൽ കുക്ക് ചെയ്യുവാൻ എടുക്കുകയുള്ളൂ.

പിന്നെ തണുത്ത സാധനങ്ങൾ എപ്പോഴും പാചകം ചെയ്യുമ്പോൾ തണുപ്പും മാറിയതിനുശേഷം ചെയ്യേണ്ടതുണ്ട്, കാരണം അത് തണുപ്പോടു കൂടി അടുപ്പത്തു വച്ചാൽ അതിന്റെ തണുപ്പ് വിടാൻ എക്സ്ട്രാ ഗ്യാസ് പോകുന്നതാണ്.

പിന്നെ കുക്ക് ചെയ്യുന്ന സമയത്ത് ഭക്ഷണത്തിന് ആവശ്യമായ വെള്ളമൊഴിച്ച് പാചകം ചെയ്യുക, കൂടുതൽ വെള്ളമൊഴിച്ചാൽ അത് വറ്റിച്ചെടുക്കാൻ ഒരുപാട് ഗ്യാസ് പോകുന്നതാണ്,

എല്ലാത്തിനുമുപരിയായി ഗ്യാസ് വാങ്ങുമ്പോൾ ഏറ്റവും നല്ല ക്വാളിറ്റിയുള്ള ഗ്യാസ് തന്നെ വാങ്ങണം, കാരണം എന്താണെന്ന് വച്ചിട്ടുണ്ടെങ്കിൽ ക്വാളിറ്റിയില്ലാത്ത ഗ്യാസ് വാങ്ങിയിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് ഗ്യാസ് ലീക്കേജ് മറ്റു കാര്യങ്ങളും ഒക്കെ ഉണ്ടാകുന്നതാണ്.

അപ്പൊൾ ഇതെല്ലം എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്ന കാര്യമായതുകൊണ്ട് തീർച്ചയായി മറ്റുള്ളവർക്കും പറഞ്ഞുകൊടുക്കും ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *