എന്നും ഒരേ പോലെ തന്നെ ചിക്കൻ കറി കഴിച്ചു മടുത്തെങ്കിൽ അടിപൊളി ടേസ്റ്റിൽ ഗാർലിക് ചിക്കൻ

എല്ലാദിവസവും ഒരേ പോലെ തന്നെ ചിക്കൻ കറി കഴിച്ചു മടുത്തെങ്കിൽ അടിപൊളി ടേസ്റ്റിൽ ഗാർലിക് ചിക്കൻ ട്രൈ ചെയ്തു നോക്കാം.

ഗാർലിക് ചിക്കൻ തയ്യാറാക്കാനായി അര കിലോ ചിക്കൻ നല്ലപോലെ കഴുകി വെള്ളം കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി നുറുക്കി വയ്ക്കാം. ശേഷം ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർ, രണ്ട് ടേബിൾസ്പൂൺ മൈദ, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒന്നര ടീസ്പൂൺ സോയസോസ്, ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര്, മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി, ഒന്നേ കാൽ ടീസ്പൂൺ കശ്മീരി മുളകുപൊടി, (മുളകുപൊടി ചേർക്കാതെയും ഉണ്ടാക്കാവുന്നതാണ്, അതിനായി അവസാനം പച്ചമുളക് കൂടുതൽ ചേർത്താൽ മതിയാകും), പിന്നെ ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത ശേഷം അതിലേക്ക് ചിക്കൻ വെള്ളം കളഞ്ഞ് വച്ചിരിക്കുന്ന ഇട്ട് മിക്സ് ചെയ്യാം.

പെട്ടെന്ന് തന്നെ ഇവ നല്ലപോലെ പിടിച്ചിരിക്കും, ഇനി വല്ലാതെ ഡ്രൈ ആയി പോകുന്നുണ്ടെങ്കിൽ മാത്രം അല്പം വെള്ളം തളിച്ചു കൊടുക്കാം, ശേഷം ബൗൾ അടച്ചു 15 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കാം. അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട്മൂ-ന്ന് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ചിക്കൻ അതിലേക്ക് വച്ച് ഫ്രൈ ചെയ്തെടുക്കണം, ഒരുപാട് എണ്ണയിൽ ഒന്നും ഫ്രൈ ചെയ്യേണ്ട ആവശ്യമില്ല, എന്നിട്ട് നല്ലപോലെ വെന്തു മൊരിഞ്ഞു വരുമ്പോൾ എടുത്ത് മാറ്റാവുന്നതാണ്.

ശേഷം ഒരു പാൻ അടുപ്പത്തു വച്ച് രണ്ട് ടീസ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് 21/2 ടേബിൾ സ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്തുകൊടുക്കാം, ഗാർലിക് ചിക്കൻ ആയതുകൊണ്ടാണ് ഇത്രയധികം ചേർത്തുകൊടുക്കുന്നത്, എന്നിട്ട് മീഡിയമ തീയിൽ ഇതൊന്ന് വഴറ്റി മൂത്തു വരുമ്പോൾ അതിലേക്ക് കാൽകപ്പ് സ്പ്രിങ് ഒനിയൻ ഇട്ടുകൊടുക്കാം, പിന്നെ അതും വഴറ്റി ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, നാല് പച്ചമുളക് ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് വീണ്ടും വഴറ്റിയ ശേഷം ചെറുതീയിൽ രണ്ട് ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി ചേർത്ത് കൊടുക്കാം, എന്നിട്ട് പച്ച മണം മാറി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ സോയസോസ്, രണ്ട് ടേബിൾസ്പൂൺ ടൊമാറ്റോ സോസ് ചേർത്ത് വീണ്ടും ഇളക്കി അതിലേക്ക് അര ടീസ്പൂൺ ചില്ലി സോസ് താല്പര്യമുണ്ടെങ്കിൽ ചേർത്ത് ഇളക്കി അര കപ്പ് വെള്ളം കൂടി ഒഴിച്ച് ഉപ്പ് നോക്കി ആവശ്യത്തിന് മാത്രം ചേർത്ത് കൊടുത്തു ഇളക്കാം.

എന്നിട്ട് ഒരു ബൗളിലേക്ക് ഒന്നര ടേബിൾസ്പൂൺ കോൺഫ്ലവർ, ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് കട്ടകൾ ഇല്ലാതെ മിക്സ് ചെയ്തു അതിലേക്ക് ഒഴിച്ചു കൊടുക്കാം, എന്നിട്ട് ഇളക്കി കൊടുക്കുമ്പോള് കുറുകി വരുന്നതാണ്, കുറുകി വന്നു തുടങ്ങുമ്പോൾ അതിലേക്ക് ഒരു കാപ്സിക്കം ചെറുതായി അരിഞ്ഞത് കൂടിയിട്ട് മിക്സ് ചെയ്യാം, പിന്നെ ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത് ഇളക്കാം, (ഗ്രേവി കൂടുതൽ ആവശ്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് വെള്ളം ചേർത്ത് കൊടുക്കാം), പിന്നെ കുറച്ച് സ്പ്രിങ് ഒനിയൻ അരിഞ്ഞതും കൂടി ഇതിലേക്ക് ഇട്ടു ഒപ്പം ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ കൂടി ഇട്ട് മിക്സ് ചെയ്ത ശേഷം അവസാനം ഒരു ടേബിൾ സ്പൂൺ നല്ലെണ്ണ ചേർത്ത് വീണ്ടും ഇളക്കി ഒന്ന് ചൂടാകുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്.

അപ്പോൾ നല്ല അടിപൊളി ഗാർലിക് ചിക്കൻ തയ്യാറാക്കുന്നതാണ്, എപ്പോഴെങ്കിലും ഒരു മാറ്റം വേണമെന്ന് തോന്നുകയാണെങ്കിൽ ഇത്തരം രീതിയിൽ ഒരു അടിപൊളി ചിക്കൻ തയ്യാറാക്കാവുന്നതാണ്. ഇവ ഉണ്ടാക്കുന്ന രീതി കാണണം എങ്കിൽ നിങ്ങൾക്ക് നോക്കാവുന്നതാണ്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *