നല്ല മണവും അതുപോലെതന്നെ രുചിയുമുള്ള തനി നാടൻ സ്റ്റൈൽ ഗരംമസാലക്കൂട്ട് വീട്ടിൽ തന്നെ ഉണ്ടാക്കാം

നല്ല മണവും അതുപോലെതന്നെ രുചിയുമുള്ള തനി നാടൻ സ്റ്റൈൽ ഗരംമസാലക്കൂട്ട്.

നിങ്ങൾ ഗരംമസാലപ്പൊടി പുറത്തുനിന്ന് വാങ്ങുന്നതിനും ഏറ്റവും നല്ലത് മങ്ങൽ ഒന്നും ചേർക്കാതെ നമ്മുടെ കയ്യാൽ തന്നെ തയ്യാറാക്കുന്നതാണ്, അതാകുമ്പോൾ ധൈര്യമായി ഉപയോഗിക്കാം, കുറച്ചധികം ഉണ്ടാക്കി വച്ചിട്ടുണ്ടെങ്കിൽ നമുക്ക് കുറേക്കാലത്തേക്ക് സൂക്ഷിച്ചു വയ്ക്കാൻ ഉള്ളത് കിട്ടും, കറക്റ്റ് കൃത്യമായ അളവിൽ ചേരുവകൾ എടുത്തിട്ടുണ്ടെങ്കിൽ നല്ല രുചിയും നല്ല മണവും ഉള്ള ഗരംമസാലപ്പൊടി തന്നെ ആയിരിക്കും ലഭിക്കുക.

അപ്പോൾ ഇതിനായി വേണ്ടത് 6 ടേബിൾ സ്പൂൺ പെരുംജീരകം അതായത് 50ഗ്രാം, ആർ പീസ് രണ്ട് ഇഞ്ച് വലിപ്പത്തിലുള്ള പട്ട, ഒരു ടീസ്പൂൺ ഫുൾ ഗ്രാമ്പു മൂന്ന് ഗ്രാമാണ് വെയിറ്റ്, (ഏകദേശം 40 എണ്ണം ഉണ്ടാകും), 8 തക്കോലം ഏഴു ഗ്രാമോളം വരും, അര ടേബിൾ സ്പൂൺ കുരുമുളക് അതായത് അഞ്ച് ഗ്രാം, ഒരു ജാതിപത്രി (ചെറിയ സൈസ്) എന്നിവ മാത്രം മതിയാകും. ഇത് പാകത്തിനു ചൂടാക്കി കൊടുത്തു പൊടിച്ചു എടുത്തിട്ടുണ്ടെകിൽ കിടിലൻ ഗരം മസാല തയ്യാറാകും, ഇത് തയ്യാറാക്കുന്ന നേരം തന്നെ വീടിനുള്ളിൽ നല്ല കിടിലൻ മണമായിരിക്കും.

അപ്പോൾ എല്ലാവർക്കും ഈയൊരു കൂട്ടു ഇഷ്ടപ്പെടുമെന്ന് കരുതുന്നു. കടപ്പാട്: Sheeba’s Recipes.