റേഷനരി ഒരു ദിവസം ഇതുപോലെ ചെയ്തു ഫ്രൈഡ് റൈസ് ഉണ്ടാക്കാം, ലളിതവും ഗംഭീരരുചിയും നിറഞ്ഞ കൂട്ട്

ഇപ്പോൾ കേരളത്തിൽ റേഷൻ അരി കൊണ്ടുള്ള വിഭവങ്ങൾ ആണ് തരംഗമായി കൊണ്ടിരിക്കുന്നത്, ഈ അരി കൊണ്ടുള്ള പായസവും ബിരിയാണിയും ഒക്കെ കഴിഞ്ഞ് ഇപ്പോൾ റേഷനരി കൊണ്ടുള്ള ഫ്രൈഡ്രൈസ് ആണ് നമ്മുടെ മിന്നുംതാരം.

ഇത് തയ്യാറാക്കാൻ വേണ്ടി ഒരു പാൻ അടുപ്പത്ത് ചൂടാകുമ്പോൾ അതിലേക്ക് അരി എട്ടു കൊടുത്തു നല്ലപോലെ ഇളക്കി മുക്കാൽ ഭാഗം പൊട്ടി വരുമ്പോൾ ഒരു കുക്കറിലേക്കു അരി മാറ്റം, എന്നിട്ട് അത് ചൂടാറി കഴിയുമ്പോൾ നല്ലപോലെ കഴുകി വൃത്തിയാക്കി കുക്കറിൽ തന്നെ ഇട്ടു അരി എടുത്തതിന്റെ നാലിരട്ടി വെള്ളം ഒഴിച്ച് ഒരു വിസിൽ വരുന്നതുവരെ വേവിക്കണം, അതിനുശേഷം ചെറുതീയിൽ 15 തൊട്ടു 20 മിനിറ്റ് വരെ വിസിൽ വരാതെ വേവിച്ച് പിന്നീട് തുറന്നു വെള്ളമൊക്കെ കളഞ്ഞു വെക്കാം.

എന്നിട്ട് ഒരു പാൻ അടുപ്പത്ത് വെച്ച് നല്ലെണ്ണയും അതിലേക്ക് നെയ്യും ഒഴിച്ച് മിക്സ് ആക്കി ഇഞ്ചി, വെളുത്തുള്ളി കൊത്തിയരിഞ്ഞത് ഇട്ടു വഴറ്റി പിന്നെ പച്ചമുളക്, സവാള എന്നിവ ചേർത്ത് നല്ലപോലെ വഴറ്റണം, ശേഷം ബീൻസും, കാരറ്റും, കാപ്സിക്കവും ചേർത്ത് നല്ലപോലെ കുറച്ചുനേരം ഇളക്കി അതിലേക്ക് തക്കാളിയും ഒപ്പം കുരുമുളക്, ഉപ്പ് എന്നിവ ചേർത്ത് വെന്തു വരുമ്പോൾ വേവിച്ച അരിയും അല്പം മല്ലിയിലയും കൂടി ചേർത്ത് നല്ലപോലെ അരിയുമായി പച്ചക്കറികൾ മിക്സ് ചെയ്യാം,ഈ സമയം ഉപ്പു ആവശ്യമുണ്ടെങ്കിൽ ചേർത്ത് പിന്നെ മുട്ട കൊത്തിപ്പൊരിച്ചത് ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്തു എടുത്താൽ നല്ല സ്വാദിഷ്ടമായ ഫ്രൈഡ്റൈസ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *