ഭക്ഷണങ്ങൾ ചൂടാക്കി ഉപയോഗിക്കുന്ന പതിവ് ഉണ്ടെങ്കിൽ ഒരിക്കലും ഈ ഭക്ഷണങ്ങൾ ചൂടാക്കരുത്

നിങ്ങൾക്ക് ഭക്ഷണങ്ങൾ ചൂടാക്കി കഴിക്കുന്ന പതിവ് ഉണ്ടെങ്കിൽ ഒരിക്കലും ഇത്തരം ഭക്ഷണങ്ങൾ ചൂടാക്കി വീണ്ടും കഴിക്കരുത്.

എല്ലാരുടെ വീട്ടിലും കറി വെച്ചിട്ടുണ്ടെങ്കിൽ ചിലപ്പോൾ കുറച്ച് അധികം വയ്ക്കും, അത് രാത്രിയിലേക്ക് അല്ലെങ്കിൽ പിറ്റേ ദിവസത്തേക്ക് ചൂടാക്കി കഴിക്കാം എന്ന ഉദ്ദേശത്തോടെ ആയിരിക്കും അങ്ങനെ വയ്ക്കുന്നത്, പക്ഷേ ഭക്ഷണങ്ങൾ ഒന്നും അങ്ങനെ കഴിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല, എന്നാൽ ചില ഭക്ഷണങ്ങൾ അങ്ങനെ വീണ്ടും ചൂടാക്കി കഴിക്കുമ്പോൾ ഒരുപാട് മാറ്റങ്ങൾ വരുന്നതും അത് നമ്മൾ കഴിച്ചാൽ നമ്മുക്ക് വളരെ ദോഷം ആയിട്ട് ഭവിക്കും, അങ്ങനെ ചൂടാകുമ്പോൾ ഒരുപാട് മാറ്റങ്ങൾ വരുന്ന ഭക്ഷണപദാർത്ഥങ്ങൾ ഉണ്ട്. അത് എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കുന്നത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വളരെ നല്ലതായിരിക്കും, അതുപോലെതന്നെ ഇനി അത്തരം സാധനങ്ങൾ കറി വെക്കുമ്പോൾ അപ്പോൾ തന്നെ കഴിച്ചു തീർക്കാനും നിങ്ങൾ ശ്രമിക്കുന്നതായിരിക്കും.

അപ്പോൾ അതിൽ ഏറ്റവും ആദ്യത്തേത് ചിക്കൻ ആണ്, പിന്നെ മുരിങ്ങയില, ചീര എന്നിവ പോലെയുള്ള ഇലക്കറികൾ, പിന്നെ നമ്മൾ എപ്പോഴും ചൂടാക്കി കഴിക്കുന്നതും പിറ്റേ ദിവസത്തേക്ക് എടുത്തു വച്ച് ചൂടാക്കി കഴിക്കുന്നതുമായ ഒരു ഭക്ഷണമാണ് ചോറ്, ഒരിക്കലും അത് വീണ്ടും ചൂടാകരുത്. പിന്നെ മുട്ട, കാരറ്റ്, ബീറ്റ്റൂട്ട്, കൂൺ അഥവാ മഷ്റൂം, ഉരുളക്കിഴങ്ങ്, ബ്രോക്കോളി എന്നിവയാണ് മറ്റു പദാർത്ഥങ്ങൾ.

പിന്നെ എണ്ണയുടെ കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്, നമ്മൾ ഭക്ഷണങ്ങൾ ഫ്രൈ ചെയ്തു ബാക്കി വരുന്ന എണ്ണ മറ്റു കാര്യങ്ങൾക്കായി വീണ്ടും ചൂടാക്കി ഉപയോഗിക്കാറുണ്ട്, അത് ഒരിക്കലും ചെയ്യരുത്.അപ്പോൾ മേൽപ്പറഞ്ഞ സാധനങ്ങളാണ് ഒരിക്കൽ കുക്ക് ചെയ്തിട്ട് പിന്നെ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ലാത്തത്, അപ്പോൾ നിങ്ങൾ ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ ഉടനെ തന്നെ മാറ്റാം ഇല്ലെങ്കിൽ കുറച്ചുകാലത്തിനുശേഷം അതിൻറെ വിപരീതഫലങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *