അവിൽ പനിയാരം, അവിൽ കൊണ്ടൊരു ഹെൽത്തി ബ്രേക്ഫാസ്റ്

ഹെൽത്തി ബ്രേക്ഫാസ്റ് അവൽ പനിയാരം. ബ്രേക്ഫാസ്റ്റിനു പെട്ടെന്ന് തന്നെ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് അവൽ പനിയാരം.. അതേപോലെ തന്നെ ഈവെനിംഗ് സ്നാക്ക്സ് ആയിട്ടും കഴിക്കാം.

ഇതിനായിട്ട് ഒരുകപ്പ് അവൽ കുറച്ചു വെള്ളത്തിൽ കുതർത്തി 5 മിനിറ്റ് വക്കുക. അതിനു ശേഷം അതു നന്നായി കഴുകി വെള്ളം എല്ലാം പിഴിഞ്ഞു മാറ്റുക. എന്നിട്ട് നന്നായി ഉടച്ചെടുക്കുക. അതിലേക്കു 1/2 കപ്പ് റവ, 1/2 കപ്പ് തൈര്, ആവശ്യത്തിന് ഉപ്പ് ഇട്ട് നന്നായി മിക്സ്‌ ചെയ്യുക. അതിലേക്കു കുറച്ചു കുറച്ചു വെള്ളം ഒഴിച്ചു ഇഡ്ലി മാവ് രൂപത്തിൽ ആക്കി എടുക്കുക.
അതിലേക്കു അരിഞ്ഞു വച്ച കറിവേപ്പില, പച്ചമുളക്, ഇഞ്ചി ഇട്ട് മിക്സ്‌ ചെയുക.

ഉണ്ണിയപ്പ ചട്ടി ചൂടാക്കി ഓരോ കുഴിയിലും 1/2 ടീസ്പൂൺ എണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്കു മാവ് ഒഴിക്കകുക. മുകൾ ഭാഗം വെന്തു വരുമ്പോ തിരിച്ചിട്ട് ഓരോ തുള്ളി എണ്ണ ഒറ്റിചു കൊടുക്കുക. നല്ല ടേസ്റ്റി അവൽ പനിയാരം ചട്ട്ണി , ചമ്മന്തി എന്നിവയുടെ കൂടെയും കഴിക്കാം. അല്ലാതെ വെറുതെ കഴിക്കാനും നല്ല ടേസ്റ്റ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *