അപ്പം, പത്തിരി, ചപ്പാത്തി എന്നിവയുടെ ഒപ്പമെല്ലാം കഴിക്കാൻ കിടിലൻ ആയിട്ടുള്ള ഫിഷ്മോളി തയ്യാർ

അപ്പം, പത്തിരി, ചപ്പാത്തി എന്നിവയുടെ ഒപ്പമെല്ലാം കഴിക്കാൻ കിടിലൻ ആയിട്ടുള്ള ഫിഷ്മോളി വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കുന്നതെന്ന് അറിയാം.

നമ്മൾ മീൻ വാങ്ങുമ്പോൾ സാധാ പോലെ വെക്കാതെ ഇടയ്ക്കൊക്കെ ഇതുപോലെ വച്ചിട്ടുണ്ടെങ്കിൽ കിടിലൻ ആയിരിക്കും, നമ്മുടെ വീട്ടിൽ ഉള്ള ചേരുവകൾ വച്ച് കിടിലൻ ഒരു ഫിഷ് മോളി ഉണ്ടാക്കുന്ന രീതിയാണ് വീഡിയോയിൽ കാണിക്കുന്നത്, അതാകുമ്പോൾ അപ്പത്തിനും ചപ്പാത്തിയും ഒക്കെ കഴിക്കാൻ നല്ല അടിപൊളി ആയിരിക്കും, അത് മാത്രമല്ല ചോറിനൊപ്പവും നല്ല കോമ്പിനേഷൻ ആയിരിക്കും.

ആയതിനാൽ എപ്പോഴും മീൻ വാങ്ങുമ്പോൾ ഒരേപോലെ മീൻകറി വയ്ക്കാതെ, ഇടക്കെ ഇതുപോലെ ചെയ്തു അടിപൊളിയായി വീട്ടുകാർക്ക് വിളമ്പാം, ഇതിനായി വേണ്ടത് അര കിലോ മീൻ, പിന്നെ അതിനെ മാരിനേറ്റ് ചെയ്യാനായി അരടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവയാണ്.

ഫിഷ് മോളി വയ്ക്കാനായി ഒരു മീഡിയം സൈസ് സവാള, ഒരു പീസ് ഇഞ്ചി, 6 വെളുത്തുള്ളി, 6 ചെറിയ ഉള്ളി, 5 പച്ചമുളക്, ഒരു മീഡിയം സൈസ് സവാള, ആവശ്യത്തിനു കറിവേപ്പില, കട്ടിയുള്ള നാളികേരപ്പാൽ ഒരു കപ്പ്, കട്ടികുറഞ്ഞ നാളികേരപ്പാൽ 2 കപ്പ്, 2 ഏലക്കായ, മൂന്ന് ഗ്രാമ്പൂ, 2 പട്ട, രണ്ട് നുള്ള് മഞ്ഞൾപ്പൊടി, അര ടേബിൾസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി ചതച്ചത്, ഒന്നര ടേബിൾസ്പൂൺ വിനാഗിരി, ആവശ്യത്തിന് ഉപ്പ്, വെളിച്ചെണ്ണ എന്നിവ വേണം.

അപ്പോൾ നീണ്ട ചേരുവകളുടെ ലിസ്റ്റ് ഉണ്ടെങ്കിലും, ഇതെല്ലാം ചേർത്ത് തയ്യാറാക്കുന്ന മീൻകറി അടിപൊളി ആയിരിക്കും,എങ്ങനെ തയ്യാറാക്കുന്നു എന്ന് അറിയാം. കടപ്പാട്: Sheebas Reciepes.

Leave a Reply

Your email address will not be published. Required fields are marked *