മീൻകറിക്കും മറ്റും സ്വാദ് കൂട്ടുന്ന തരം ഫിഷ് മസാല വീട്ടിൽ ഒന്ന് തയ്യാറാക്കി നോക്കു,രുചി അറിയാം

മീൻകറിക്കും ഫ്രൈക്കും എല്ലാം കിടിലൻ സ്വാദ് കൂട്ടുന്ന തരം ഫിഷ് മസാല പൊടി വീട്ടിൽ തയ്യാറാക്കാം. ഇപ്പോൾ വിപണിയിൽ പല തരം മസാല പൊടികൾ ലഭ്യമാണ്. ഗരം മസാലയും ചിക്കൻ മസാലയും

സാമ്പാർ പൊടിയും എല്ലാം നമുക്ക് പുറത്തുനിന്ന് വാങ്ങാവുന്നതാണ്, പക്ഷേ അതിൽ എത്രത്തോളം മായം കലർന്നിരിക്കുന്നു എന്ന് യാതൊരു ധാരണയും നമുക്ക് ഉണ്ടാവുകയില്ല, ആയതിനാൽ എന്തുകൊണ്ടും നല്ലത് ചേരുവകൾ വാങ്ങി വീട്ടിൽ തന്നെ മസാലപ്പൊടികൾ തയ്യാറാക്കി വയ്ക്കുന്നതാണ്. അതാകുമ്പോൾ ആവശ്യത്തിന് എടുത്ത് ഉപയോഗിക്കാൻ മാത്രമല്ല, നല്ല രുചിയോട് കൂടി കറികൾ തയ്യാറാക്കാനും ഇതിലൂടെ സാധിക്കുന്നു. അപ്പോൾ അത്തരമൊരു സ്വാദിഷ്ടമായ മസാലപൊടി ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. മീൻ കറി മീൻ ഫ്രൈ ഒക്കെ വെക്കുമ്പോൾ ഇതു അല്പം ഇട്ട് കൊടുത്താൽ മതി, ഇതിനായി ആവശ്യമുള്ളത് 50 ഗ്രാം പച്ചമുളക് 50 ഗ്രാം കശ്മീരി മുളകുപൊടി അമ്പത്ഗ്രാം മല്ലി ഒരു ടീസ്പൂൺ ഉലുവ ഒരു ടേബിൾ സ്പൂൺ മഞ്ഞൾപൊടി അര ടീസ്പൂൺ കടുക് കാൽ ടീസ്പൂൺ ജീരകം മൂന്നുനാല് കറിവേപ്പില എന്നിവയാണ്. ഉണ്ടാക്കുന്ന രീതി കാണാം, ഇഷ്ടമായാൽ

മറ്റുള്ളവർക്ക് കൂടി ഇത് നിർദ്ദേശിക്കാം.