തനി നാടൻ കെട്ടുവള്ളം സ്പെഷ്യൽ ആവോലി മപ്പാസ്

മീൻ മപ്പാസ്, തനി നാടൻ കെട്ടുവള്ളം സ്പെഷ്യൽ ആവോലി മപ്പാസ്.. ഇതിലേക്ക് നമുക്ക് ദശക്കട്ടിയുള്ള ഏത് മീൻ വേണമെങ്കിലും ഉപയോഗിക്കാം… ഇവിടെ ഞാൻ ആവോലി ആണ് ഉപയോഗിക്കുന്നത്. ഒരുകിലോ ദശ കട്ടിയുള്ള മീൻ ചെറുതായി കട്ടി കുറച്ച് മുറിച്ചു വെക്കുക, ശേഷം ഇതിലേക്ക് നമുക്ക് കുറച്ച് മസാലപ്പൊടികൾ പുരട്ടാം.. മുളകുപൊടി ഒരു ടേബിൾസ്പൂൺ, മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ, ചെറുനാരങ്ങാനീര് ഒരു ടീസ്പൂൺ, പെരിഞ്ചീരകം പൊടി രണ്ടു നുള്ള്, ഉപ്പു പാകത്തിന്.. നന്നായി പുരട്ടി.. 10 – 20 മിനിറ്റ് വയ്ക്കുക.. ശേഷം ഫ്രൈ ചെയ്തെടുക്കുക.

ഇനി നമുക്ക് ഇതിലേക്കുള്ള മസാല കൂട്ടാം.. ഒരു പരന്ന പാത്രത്തിൽ, വെളിച്ചെണ്ണയിൽ ആദ്യം വെളുത്തുള്ളി ഒരു ടേബിൾസ്പൂൺ വാട്ടിയെടുക്കുക, ശേഷം ഇഞ്ചി അരിഞ്ഞത്, സവാള രണ്ടെണ്ണം കട്ടി കുറച്ച് അരിഞ്ഞത്, പച്ചമുളക് ഒരെണ്ണം, തക്കാളി ഒരു പകുതി, വേപ്പില എല്ലാം നന്നായി വാട്ടിയെടുക്കുക.. ഇനി നമുക്ക് മസാലപ്പൊടികൾ ചേർത്ത് കൊടുക്കാം,
മല്ലിപ്പൊടി ഒരു ടേബിൾസ്പൂൺ, മഞ്ഞൾപ്പൊടി അര ടീസ്പൂൺ, കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ, ഉലുവപ്പൊടി ഒരു നുള്ള്, പെരിഞ്ചീരകം പൊടി ഒരു നുള്ള്.. എല്ലാം നന്നായി വാട്ടിയെടുക്കുക..

ഇനി ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ഒന്നര കപ്പ് ഒഴിക്കാം.. നന്നായി തിളപ്പിച്ച് കുറുക്കി എടുക്കുക.. ശേഷം, പുളി ക്കായി ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക..അര ടീസ്പൂൺ കുരുമുളക് പൊടി ചേർക്കാം.. ഇനി നമുക്ക് ഫ്രൈ ചെയ്തു വെച്ച മീൻ ഇട്ടുകൊടുക്കാം.. കുറച്ചുനേരം മൂടിവെച്ച് വേവിക്കുക… ഇനി നമുക്ക് തേങ്ങയുടെ ഒന്നാം പാൽ ഒന്നരക്കപ്പ് ചേർത്തുകൊടുക്കാം.. ഇപ്പോൾ തീ നന്നായി കുറച്ചു വയ്ക്കണം.. മസാല നന്നായി കുറുകി വരുമ്പോൾ.. ഇതിലേക്ക് കാൽ ടീസ്പൂൺ ഗരംമസാല ചേർത്ത് കൊടുക്കാം.. അവസാനമായി നമുക്ക് ഇതിന് മുകളിൽ തക്കാളി വേപ്പില ഒക്കെ ഇട്ടു സെറ്റ് ചെയ്യാം.. നമ്മുടെ അടിപൊളി കെട്ടുവള്ളം മപ്പാസ് റെഡി.

Leave a Reply

Your email address will not be published. Required fields are marked *