അല്പം മീനും, ബിരിയാണി അരിയും ഉണ്ടെങ്കിൽ നല്ല അടിപൊളി ഒരു ഫിഷ് ബിരിയാണി തന്നെ തയ്യാറാക്കാം

അല്പം മീനും, ബിരിയാണി അരിയും ഉണ്ടെങ്കിൽ നല്ല അടിപൊളി ഒരു ഫിഷ് ബിരിയാണി തന്നെ തയ്യാറാക്കാം.

മറ്റു ബിരിയാനികൾ പോലെ ഫിഷ് ബിരിയാണി വീട്ടിൽ ഉണ്ടാക്കുന്നത് വളരെ കുറവായിരിക്കും ആയതിനാൽ വളരെ സ്വാദിൽ ഒന്ന് നമ്മുക്ക് അൽപ്പം അറിയും മീനും വീട്ടിൽ ഉള്ള ചേരുവകൾ കൊണ്ടും ഉണ്ടാക്കാം. അപ്പോൾ മീൻ മാറിനേറ്റ ചെയ്യാൻ വേണ്ടത്, ഒരു കിലോ മീൻ, രണ്ട് ടേബിൾസ്പൂൺ കശ്മീരിമുളകുപൊടി, ഒന്നേകാൽടീസ്പൂൺ കുരുമുളകുപൊടി, 3 ടേബിൾസ്പൂൺ ചെറുനാരങ്ങനീര്, ഒരുടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അരടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, അരടീസ്പൂൺ പെരുഞ്ചീരകംപൊടി, കാൽടീസ്പൂൺ ജീരകംപൊടി വേണം.

ഇനി മസാലക്കായി 5 സവാള, 3 തക്കാളി, രണ്ട് ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 6 പച്ചമുളക്, ഒരുടീസ്പൂൺ മുളകുപൊടി, അരടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരുടീസ്പൂൺ ഗരംമസാല, ഒന്നരടീസ്പൂൺ ബിരിയാണിമസാല, കാൽടീസ്പൂൺ കുരുമുളകുപൊടി, ഒന്നേകാൽ ടേബിൾസ്പൂൺ തൈര്, കാൽകപ്പ് പുതിനയില, മല്ലിയില, 2ടേബിൾസ്പൂൺ നെയ്യ്, മിക്‌സാക്കാനായി ഒരു സവാള, ഒരുപിടി അണ്ടിപ്പരിപ്പ് മുന്തിരി. ഇനി റൈസ് തയ്യാറാക്കാനായി ബസ്മതിഅരി, സവാള, ഒരു ടേബിൾസ്പൂൺ ചെറുനാരങ്ങാനീര്, 4 ടീസ്പൂൺ നെയ്യ്, മൂന്ന് ടേബിൾസ്പൂൺ ഓയിൽ, ആവശ്യത്തിന് വെള്ളം, 2 കറുവപ്പട്ട, 3 ഏലക്കായ, 4 ഗ്രാമ്പൂ, വയനയില പാല്, മഞ്ഞൾപൊടി, കാരറ്റ് എന്നിവ വേണം.

നീണ്ട ലിസ്റ്റ് ഉണ്ടെങ്കിലും എല്ലാം നമ്മുടെ വീട്ടിൽ തന്നെ ഉള്ളതായതുകൊണ്ടു ഈ ബിരിയാണി നിങ്ങൾക്കും തയ്യാറാക്കാം. കടപ്പാട്: Fathimas Curry World.

Leave a Reply

Your email address will not be published. Required fields are marked *