ദോശയുടെയും, ഇഡ്ഡലിയുടെയും, ചോറിന്റെ ഒപ്പം ഒക്കെ ചമ്മന്തിപൊടി കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക്

ദോശയുടെയും, ഇഡ്ഡലിയുടെയും, ചോറിന്റെ ഒപ്പം ഒക്കെ ചമ്മന്തിപൊടി കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ചേരുവകളാൽ സ്വാദിഷ്ടമായ ചമ്മന്തിപ്പൊടി തയ്യാറാക്കി നോക്കാം.

ഇതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു കപ്പ് നിറയെ തേങ്ങ ചിരവിയതും, മുക്കാൽ കപ്പ് ഉഴുന്നും ഇട്ടു മീഡിയം തീയിൽ ഇവ റോസ്റ്റ് ചെയ്ത് എടുക്കണം, കളർ മാറാതെ തേങ്ങയുടെ നനവ് മാറി ക്രിസ്പിയാകുന്നതുവരെ റോസ്റ്റ് ചെയ്‌താൽ മതിയാകും. ഇങ്ങനെ രണ്ടു മിനിറ്റ് റോസ്‌റ് ചെയ്തു കഴിയുമ്പോൾ തന്നെ ഏകദേശം ഡ്രൈ ആയി തുടങ്ങുന്നതാണ്, അപ്പോൾ അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ കടല പരിപ്പ്, മൂന്ന് ടേബിൾസ്പൂൺ മുഴുവൻ മല്ലി ചേർക്കാം, (മുഴുവൻ മല്ലി ഇല്ലെങ്കിൽ മല്ലിപൊടി ചേർക്കാം പക്ഷെ അത് ഇപ്പോൾ ചേർക്കരുത് പകരം അവസാനം തീ ഓഫ് ചെയ്യുന്നതിന് മുൻപായി ചേർക്കാൻ പാടുള്ളൂ).

അപ്പോൾ മുഴുവൻമല്ലി ചേർത്ത് എല്ലാം ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കണം,നല്ല രീതിയിൽ വറുത്താൽ മാത്രമേ കൂടുതൽ ദിവസം ഇവ കേടാകാതെ ഇരിക്കുകയുള്ളു, അപ്പോൾ ഒരു ഗോൾഡൻ കളർ ആകുന്നതു വരെ നമ്മൾ ഇളക്കികൊടുത്തു വറുത്തെടുക്കണം. പിന്നെ അതിലേക്ക് എരുവിന് ആവശ്യമായ വറ്റൽമുളക് ചേർത്തു കൊടുക്കാം, ഏകദേശം ആറു ഏഴ് എണ്ണം എടുക്കാവുന്നതാണ്, ഒപ്പം ഒരു പിടി കറിവേപ്പില കൂടി ചേർത്ത് വീണ്ടും വറുത്തു, ചെറുതായൊന്നു കറിവേപ്പില മൊരിഞ്ഞു വരുമ്പോൾ അതീ ഓഫ് ചെയ്യാം.

എന്നിട്ട് അതിലേക്ക് നെല്ലിക്ക വലുപ്പത്തിൽ ഒരു പുളിയും ആവശ്യത്തിനുള്ള ഉപ്പും കൂടി ഇട്ട് മിക്സ് ചെയ്ത് തണുക്കാൻ വേണ്ടി വയ്ക്കാം. നല്ലപോലെ തണുത്തു കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ല പൊടിയായി അടിച്ച് എടുക്കണം.

ഇനി അതിലേക്ക് കുറച്ച് വെളുത്തുള്ളി വറുത്തു ചേർക്കേണ്ടതുണ്ട്, അതിനായി ഒരു കുട്ടി പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് 6-7 വെളുത്തുള്ളി നീളത്തിലരിഞ്ഞത് ചേർത്ത് ഒരു ഗോൾഡൻ കളർ ആകുന്നതുവരെ വറുത്ത ശേഷം അതിലേക്ക് അര ടീസ്പൂൺ കായപ്പൊടി കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ആക്കി, അത്നേരെ ചമ്മന്തി പൊടിയിലേക്ക് ഇട്ടു കൊടുക്കണം, എന്നിട്ട് മിക്സ് ചെയ്‌താൽ ചമ്മന്തി പൊടി തയ്യാറാക്കിയിരിക്കുന്നതാണ്.

ഈ രീതിയിൽ തയ്യാറാക്കുന്ന ചമ്മന്തിപൊടിക്ക് അപാര സ്വാദാണ് കൂടാതെ ഏകദേശം 20 ദിവസം വരെ ഇവ കേടുകൂടാതെ ഇരിക്കുന്നതാണ്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *