നല്ല നാടൻ സ്വാദിഷ്ഠമായ സ്പെഷ്യൽ ഇലയട ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ, തീർച്ചയായും ഇഷ്ട്ടപെടും

നല്ല നാടൻ സ്വാദിഷ്ഠമായ സ്പെഷ്യൽ ഇലയട ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ, തീർച്ചയായും ഇഷ്ട്ടപെടും.

സ്പെഷ്യൽ ഇലയട ഉണ്ടാക്കുവാനായി ഒന്നരക്കപ്പ് പച്ചരി/ഉണക്കലരി രണ്ടുമൂന്നു മണിക്കൂർ കുതിർത്ത് വെള്ളം കളഞ്ഞു വളരെ കുറച്ചുമാത്രം വെള്ളം ചേർത്ത് കട്ടിയുള്ള പേസ്റ്റ് പോലെ അരച്ചെടുത്തു ഒരു ബൗളിലേക്ക് മാറ്റി വെക്കാം, എന്നിട്ട് അതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് കലക്കി ദോശമാവ് പരുവത്തിൽ കലക്കി എടുക്കാം.

ശേഷം രണ്ടര കപ്പ് നാളികേരം ചിരവിയതിലേക്ക്, 200 ഗ്രാം ശർക്കര ചീകിയത് ഇട്ട് ഞെരടി മിക്സ് ചെയ്തു കൊടുക്കാം, വേണമെങ്കിൽ ഇതിലേക്ക് നേന്ത്രപ്പഴം കൂടി അരിഞ്ഞു ഇട്ട് മിക്സ് ചെയ്യാം.

ഇനി ഇലയടക്കായി ഇല്ല എടുത്തു വാട്ടിയെടുക്കുക, സാധാരണ എല്ലാവരും ഇല വാട്ടി കഴിഞ്ഞ് അതിന്റെ നല്ല വശത്താണ് മാവ് ഒഴിക്കുക, എന്നാൽ അതിനുപകരമായി പുറകുവശത്ത് വേണം ഒരു തവികൊണ്ട് മാച്ചു ഒഴിച്ച് ദോശ പരത്തുന്നത് പോലെ ഒന്ന് പരത്തി അതിലേക്ക് ശർക്കര മിക്സ് ഒരു സൈഡിലായി വിതറി കൊടുക്കാവുന്നതാണ്, എന്നിട്ട് ഫില്ലിംഗ് വെക്കാത്ത ഭാഗം പെട്ടെന്ന് തന്നെ അതിനുമുകളിലായി മടക്കാം.

എല്ലാം ഇതുപോലെ വാഴയിലയിൽ ചെയ്തു കഴിഞ്ഞു ഇഡ്ഡലി ചെമ്പിൽ വെള്ളമൊഴിച്ച് നല്ലപോലെ ആവി വരുന്ന സമയം ഇലയട വച്ചുകൊടുത്തു അടച്ച് പത്ത് പതിനഞ്ച് മിനിറ്റ് വേവിക്കാം. അതിനുശേഷം എടുത്തിട്ടുണ്ടെങ്കിൽ നല്ല സ്വാദിഷ്ടമായ നാടൻ ശൈലിയിലുള്ള ഇലയട തയ്യാറാക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *