രണ്ടേ രണ്ട് മുട്ടയും ഒരു ഉരുളൻ കിഴങ്ങും ഉണ്ടോ? സ്പെഷ്യൽ ബ്രെക്ക് ഫാസ്റ്റ് തയ്യാറാക്കാം

ഒരു ഉരുളക്കിഴങ്ങും, രണ്ടു മുട്ടയും ഉണ്ടെങ്കിൽ പെട്ടെന്നുതന്നെ കിടിലൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം. ഒട്ടും സമയം ഇല്ലെങ്കിൽ നമുക്ക് ചെയ്യാവുന്ന ഏറ്റവും ടേസ്റ്റ് ഉള്ള രീതിയിൽ ഉള്ള വിഭവം ആയിരിക്കും ഇത്.

ഇതിനായി ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക ശേഷം അതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടി ഇട്ടു കൊടുക്കണം ( മഞ്ഞൾപൊടി കളറിനു വേണ്ടി മാത്രം ചേർക്കുന്നതാണ്, അതുകൊണ്ട് കളർ വേണ്ടെങ്കിൽ ഇത് ചേർക്കേണ്ട), പിന്നെ അതിലേക്കു കാൽ ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിനുള്ള ഉപ്പ് കൂടിയിട്ട് മുട്ട ബീറ്റ് ചെയ്തെടുക്കാം. (ഇതിലെ രുചി കൂട്ടാൻ നിങ്ങൾക്ക് താല്പര്യമുള്ള പച്ചക്കറികളോ അല്ലെങ്കിൽ മറ്റു ഇഷ്ടമുള്ള വസ്തുക്കളോ ചേർക്കാവുന്നതാണ്).

ഇനി ഉരുളക്കിഴങ്ങ് എടുത്തു തൊലികളഞ്ഞ് വട്ടത്തിൽ മുറിച്ചു വച്ച്, ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയോ, സൺഫ്ലവർ ഓയിലോ ഒഴിച്ച് എല്ലാ ഭാഗത്തും ആക്കി, മീഡിയം ഫ്ലെയിമിൽ തീ വച്ച് ഉരുളക്കിഴങ്ങ് ഇതിലിട്ട് അതിന്റെ മുകളിലായി കുറച്ച് ഉപ്പും, കുറച്ച് കുരുമുളകുപൊടി തൂവി കൊടുക്കണം.

ഒരു സൈഡ് ഒന്നു കുക്കായി വരുമ്പോൾ മറ്റേ സൈഡിലേക്ക് മറിച്ചിട്ടു പാൻ അടച്ചുവെച്ച് ഒന്നു വേവിക്കാൻ വെക്കാം, അല്പ സമയം കഴിഞ്ഞു മൂടി തുറന്നു അതിലേക്ക് ബീറ്റ് ചെയ്തു വച്ചിരിക്കുന്ന മുട്ട ഉരുളക്കിഴങ്ങിന് മുകളിലായി എല്ലാ ഭാഗത്തേക്കും എത്തുന്ന രീതിയിൽ ഒഴിച്ച് വീണ്ടും അടച്ചു അത് കുക്ക് ചെയ്തു കഴിഞ്ഞ് തുറന്നു രണ്ടു സൈഡിലേക്ക് മറിച്ച് ഇട്ട് രണ്ടു ഭാഗവും ഒന്ന് മൊരിയിച്ച് എടുക്കാം. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഇതിനു മുകളിലായി കുറച്ചു ചീസ് ഇട്ടു കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *