ചൂട് ചായക്കൊപ്പം ഒരു കിടിലൻ സ്നാക്ക്, ആർക്കും എളുപ്പത്തിൽ തയ്യാറാക്കാം

നമുക്കിന്ന് ഒരു വെറൈറ്റി സ്നാക്സ് ഉണ്ടാക്കി നോക്കിയാലോ. നമുക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് നോക്കാം. നമുക്കിവിടെ ആദ്യം വേണ്ടത് ഒരു മൂന്ന് മുട്ട പുഴുങ്ങി മാറ്റിവയ്ക്കുക. ഇതിലേക്ക് ഫില്ലിങ്നു ആയി ഒരു അരക്കപ്പ് അളവിൽ ബീൻസ് അരിഞ്ഞതും ഓരോ കപ്പ് കാരറ്റ് അരിഞ്ഞതും ഒരു കപ്പ് കേബേജ് അരിഞ്ഞതും കാൽക്കപ്പ് കുരു നീക്കിയ തക്കാളി അരിഞ്ഞതും എടുക്കുക.

വേറൊരു പാത്രത്തിലേക്ക് ഒരു അരക്കപ്പ് ഇളം ചൂടു പാലിൽ ചേർത്ത് കൊടുക്കുക ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ അളവിൽ പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ ഈസ്റ്റും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു പത്ത് മിനിറ്റ് അടച്ചു വയ്ക്കുക. അതിനുശേഷം ഈ പാത്രത്തിലേക്ക് 2 കപ്പ് മൈദയും ഒരു മുട്ട നന്നായി അടിച്ചതും മൂന്ന് ടേബിൾ സ്പൂൺ ബട്ടറോ ഓയാലോ ചേർത്തു ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക ഇത് ഒന്നോ രണ്ടോ മണിക്കൂർ റസ്റ്റ് ചെയ്യാൻ മൂടിവെച്ച് മാറ്റിവയ്ക്കുക.

ഒരു പാൻ അടുപ്പത്ത് വെച്ച് ഓയിൽ ഒഴിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും പച്ച മുളകും സവാളയും ഇട്ടു വഴറ്റുക. ഇതിലേക്ക് നമ്മൾ എടുത്തു വച്ചിരിക്കുന്ന വെജിറ്റബിൾസും ആവശ്യത്തിനുള്ള ഉപ്പും മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടിയും മുക്കാൽ ടീസ്പൂൺ കാശ്മീരി മുളകുപൊടിയും മുക്കാൽ ടീസ്പൂൺ ഗരം മസാലയും ചേർത്തു നന്നായി വേവിച്ചെടുക്കുക. രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പും ചെറുതായി അരിഞ്ഞ മല്ലിയിലയും ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇതൊരു ബൗളിലേക്ക് മാറ്റി അതിലേക്ക് ഒരു മൂന്നോ നാലോ ടേബിൾസ്പൂൺ മയണൈസ് ചേർത്ത് കൊടുക്കുക.

ഇനി നമ്മൾ മാറ്റി വച്ചിരിക്കുന്ന മാവ് രണ്ടു ഭാഗമാക്കി ചപ്പാത്തി പരത്തുന്നത് പോലെ പരത്തി ബേക്ക് ചെയ്യാനുള്ള ഒരു പാത്രത്തിലേക്ക് എടുത്തുവയ്ക്കുക അതിന്റെ മുകളിൽ നമ്മൾ ഉണ്ടാക്കി വെച്ച വെജിറ്റബിൾ മിമിക്സും അതുപോലെതന്നെ പുഴുങ്ങിയ മുട്ട ചെറുതായി കട്ട്‌ ചെയ്തതും വെച്ച് ഫിൽ ചെയ്യുക. ശേഷം ബാക്കി മാവ് കൂടി പരത്തി അതിനു മുകളിൽ വെച്ചു വശങ്ങളെല്ലാം നല്ലപോലെ പ്രസ്സ് ചെയ്തു കൊടുക്കുക. ഒരു 10 മിനിറ്റ് കൂടി ഇത് അറസ്റ്റ് ചെയ്യാൻ വെച്ചതിനുശേഷം മുട്ട നന്നായി ബീറ്റ് ചെയ്ത് അതിനു മുകളിൽ നന്നായി ബ്രഷ് ചെയ്തു കൊടുക്കുക. ശേഷം ഓവനിൽ വെച്ചു അതല്ലെങ്കിൽ ചുവട് കട്ടിയുള്ള പാനിൽ വച്ച് നിങ്ങൾക്ക് ബാക്കിഗ് ചെയ്തെടുക്കാം.