നല്ല കിടിലൻ നാലുമണിപ്പലഹാരമുണ്ടാക്കാൻ മുട്ടയും ഉരുളൻകിഴങ്ങും തന്നെ ധാരാളമാണ്, ഉഗ്രൻ സ്വാദ്

വൈകിട്ടത്തേക്കു ചായയുടെ ഒപ്പം കഴിക്കാനൊരു ബെസ്റ് സ്നാക്ക്. ഇതിനായി രണ്ട് ചെറിയ വലിയ ഉരുളകിഴങ്ങ് ഉപ്പും ചേർത്ത് വേവിച്ച് ഗ്രേറ്റ് ചെയ്തു വെക്കാം, ഒപ്പം 5 പുഴുങ്ങിയ മുട്ട കൂടി ഗ്രേറ്റ് ചെയ്തെടുത്തു വക്കാം.

ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ വെജിറ്റബിൾ ഓയിൽ ചേർത്ത് കൊടുത്ത് ചൂടാകുമ്പോൾ അതിലേക്ക് 2 സവാള വളരെ ചെറുതായി അരിഞ്ഞത് ചേർത്ത് വഴന്നുവരുമ്പോൾ, അതിലേക്ക് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് വീണ്ടും വഴറ്റണം (ഉരുളക്കിഴങ്ങ് ഉപ്പും ചേർത്ത് വേവിച്ചതുകൊണ്ട് അതനുസരിച്ച് വേണം ഇതിൽ ഉപ്പു ചേർക്കാൻ), എന്നിട്ട് അഞ്ചു മിനിറ്റ് പാൻ അടച്ചു വെച്ച് ചെറുതീയിൽ ഇട്ട് ഒന്ന് വേവിക്കാം, പിന്നെ അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചത്, ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും കൂടി ചേർത്ത് പച്ചമണം മാറുമ്പോൾ ഇതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മിക്സ് ചെയ്തു പിന്നെ ഫ്ലേവറിനു ഒരു ടീസ്പൂൺ ഗരംമസാല ഇടാം, പിന്നെ കാൽടീസ്പൂൺ മല്ലിയില അരിഞ്ഞതും, കാൽ ടീസ്പൂൺ പുതിനയില അരിഞ്ഞതും താല്പര്യമുണ്ടെങ്കിൽ ചേർത്തു കൊടുക്കാം. (ഇതില്ല എങ്കിൽ കറിവേപ്പില അരിഞ്ഞത് ചേർത്ത് കൊടുത്താൽ മതി) എന്നിട്ട് എല്ലാം കൂടി മിക്സ് ചെയ്തു കഴിഞ്ഞാൽ ഇതിലേക്ക് ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത് ചേർത്തു മസാലയുമായി നല്ലപോലെ യോജിപ്പിച്ചതിനുശേഷം മുട്ട ഗ്രേറ്റ് ചെയ്തത് കൂടി ഇട്ട് യോജിപ്പിക്കുക, എന്നിട്ട് ഇത് നല്ലപോലെ മിക്സ് ആയി വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാം.

എന്നിട്ട് മിക്സ് ചൂടാറിയതിനു ശേഷം കയ്യിൽ കുറച്ച് എണ്ണ തടവി ഇഷ്ടമുള്ള ഷേപ്പിൽ ഉരുട്ടി കഴിഞ്ഞ അത് മുട്ടയും അൽപ്പം ഉപ്പുമായി ബീറ്റ് ചെയ്തതിൽ മുക്കി ബ്രെഡ് ക്രമസിൽ പൊതിഞ്ഞു എടുത്തു വെക്കാം. എന്നിട്ട് ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ഈ സ്നാക്ക് മുങ്ങി നിൽക്കാൻ ആവശ്യമുള്ള എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മീഡിയം ഫ്ലെയിമിൽ തീ ആക്കി ഓരോന്നും എണ്ണയിലേക്ക് ഇട്ടു കൊടുക്കാം, എന്നിട്ട് രണ്ട് മിനിറ്റിനുശേഷം മറ്റേ സൈഡിലേക്ക് മറിച്ചിട്ട്, പിന്നെ അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട്ട് ഒരു ഗോൾഡൻ ബ്രൗൺ കളറാകുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റാവുന്നതാണ്. ശേഷം ഇതുപോലെ തന്നെ എല്ലാ ചെയ്തെടുക്കാവുന്നതാണ്, അപ്പൊ നമ്മുക്ക് എഗ്ഗ്പൊട്ടറ്റോ കബാബ് ലഭിക്കും.