എഗ്ഗ് ഓംലൈറ്റ് ബിരിയാണി വെറും 10 മിനിറ്റിൽ തയ്യാറാക്കിയെടുക്കാം

സാധാരണ ലഭിക്കാറുള്ള മുട്ട ബിരിയാണിയിൽ നിന്നും വ്യത്യസ്തമായ എഗ്ഗ് ഓംലെറ്റ് ബിരിയാണി വളരെ എളുപ്പത്തിലും വേഗത്തിലും തയ്യാറാക്കാവുന്ന ഒന്നാണ്. മുട്ടയിൽ ഉപ്പും കുരുമുളകും ചേർത്ത് അടിച്ച് സാധാരണ രീതിയിൽ ഓംലെറ്റ് തയ്യാറാക്കുക. ഓംലെറ്റ് രണ്ട് മൂന്ന് തവണ മടക്കിയതിന് ശേഷം പല കഷണങ്ങളായി മുറിക്കുക. ഓരോ കഷണവും നീളത്തിൽ ആയിരിക്കണം.

മറ്റൊരു പാനിൽ അൽപ്പം വെളിച്ചെണ്ണ ഒഴിച്ചതിന് ശേഷം നീളത്തിൽ അരിഞ്ഞ സവാള വഴറ്റിയതിന് ശേഷം ഇഞ്ചി, വെളുത്തുള്ളി, തക്കാളി, പച്ചമുളക് എന്നിവ ഇട്ട് വഴറ്റുക. ഇതിലേക്ക് ബിരിയാണി മസാല, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കാശ്മീരി ചില്ലി പൗഡർ, മല്ലിയില എന്നിവ ചേർക്കുക.

തുടർന്ന് മുറിച്ച് വെച്ചിരിക്കുന്ന ഓംലെറ്റ് ഇതിലേക്ക് ഇടുക. ശേഷം പുളിയില്ലാത്ത തൈരും ചേർത്ത് ഇളക്കുക. ഇതിലേക്ക് ബസ്മതി അരിയും വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കിയതിന് ശേഷം അടച്ച് വെക്കുക. പത്ത് മിനിറ്റിന് ശേഷം തുറന്നാൽ സ്വാദിഷ്ടമായ എഗ്ഗ് ഓംലെറ്റ് ബിരിയാണി തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *