വളരെ സ്വാദിഷ്ടമായ മുട്ട – മുരിങ്ങയില തോരൻ

എളുപ്പത്തിൽ നല്ല ടേസ്റ്റിയായ മുട്ട- മുരിങ്ങയില തോരൻ എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം.വീട്ടിൽ കുട്ടികൾക്കു ഇല കറികൾ കഴിക്കാൻ മടിയുണ്ടോ..? ഈ രീതിയിൽ ഉണ്ടാക്കി കൊടുത്താൽ അവർ തീർച്ചയായും കഴിച്ചിരിക്കും.

ഉണ്ടാക്കുന്ന വിധം ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് 2സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് 1സ്പൂൺ കടുക് പൊട്ടിക്കുക. അതിലേക്ക് 4ചെറിയ ഉള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റി അതിലേക്ക് 4 ഉണക്ക മുളക് ചതച്ചതും ചേർത്ത് വഴറ്റുക. ശേഷം ഇതിലേക്ക് ഒരു പിടി മുരിങ്ങയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് മൂടി വച്ച് 3 മിനിറ്റ് വേവിക്കുക. അതിനുശേഷം മൂടി തുറന്ന് അതിലേക്ക് 2 മുട്ട പൊട്ടിച്ചത് ചേർക്കുക.(ചെറിയ തീയിൽ ആണ് ഇതെല്ലാം ചെയ്യേണ്ടത്). നന്നായി ഇളക്കി യോജിപ്പിക്കുക. 2 മിനിട്ടിനു ശേഷം ചൂടോടെ വിളമ്പുക.നമ്മുടെ ടേസ്റ്റിയായ മുട്ട – മുരിങ്ങയില തോരൻ തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *