മുട്ട കൊണ്ട് ഒരു ടേസ്റ്റി വെറൈറ്റിയും ആയ മുട്ട് കലമാസ് ഉണ്ടാക്കി വൈകുന്നേരങ്ങളിൽ കഴിക്കാം

മുട്ട കൊണ്ട് ഒരു ടേസ്റ്റി വെറൈറ്റിയും ആയ മുട്ട് കലമാസ് ഉണ്ടാക്കി വൈകുന്നേരങ്ങളിൽ കഴിക്കാം.

ഒരു പാൻ അടുപ്പത്ത് വച്ച് അതിലേയ്ക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ/ഓയില് ചേർത്ത് ചൂടായി വരുമ്പോൾ മൂന്നു ചെറിയ പച്ചമുളക് ചെറുതായി അരിഞ്ഞത്, നാല് ചെറിയ സവാള വളരെ ചെറുതായി അരിഞ്ഞതും, അല്പം ഉപ്പു കൂടി ചേർത്ത് വഴറ്റി, അതിലേക്കു അര ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഒരു തണ്ട് കറിവേപ്പില നുറുക്കിയത് ഇട്ട് നല്ലപോലെ മിക്സ് ചെയ്ത് സവോള ഒരു ലൈറ്റ് ഗോൾഡൻ നിറമാകുന്നതു വരെ വഴറ്റണം, എന്നിട്ട് ചെറുതീയിൽ ആക്കി മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി, ഒന്നര ടീസ്പൂൺ കശ്മീരി മുളകുപൊടി, അര ടീസ്പൂൺ ഗരംമസാല, കാൽ ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കി പിന്നെ ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് മിക്സ് ചെയ്തു പച്ച മണം മാറി വരുമ്പോൾ അതിലേക്ക് നാലു പുഴുങ്ങിയ മുട്ട ചെറുതായി നുറുക്കിയത്, ചെറിയ കൈപ്പിടി മല്ലിയില കൂടിയിട്ട് മുട്ടയുടെ മഞ്ഞക്കരു ഉടയാതെ തന്നെ പതിയെ ഒന്ന് മിക്സ് ചെയ്ത് ചൂടായി വരുമ്പോൾ തീ ഓഫ് ചെയ്യാം.

ഇനി മിക്സിയുടെ ചെറിയ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത്, 9 ചെറിയഉള്ളി, ഒരു ടീസ്പൂൺ പെരുംജീരകം, അരടീസ്പൂൺ ചെറിയ ജീരകം എന്നിവ ചേർത്ത് അരക്കാതെ ഒന്നു ചതച്ചെടുക്കുക. ശേഷം ബൗളിലേക്ക് രണ്ട്കപ്പ് വറുത്ത അരിപ്പൊടി, ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് ചതച്ചു വച്ചിരിക്കുന്ന തേങ്ങ മിക്സ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത ശേഷം അതിലേക്ക് നല്ല തിളച്ച വെള്ളം ഒഴിച്ച് ഇടിയപ്പത്തിന് കുഴയ്ക്കുന്നതുപോലെ തന്നെ ഒരു സ്പൂൺ വച്ച് കുഴച്ചു സോഫ്റ്റ് ആയിട്ടുള്ള ഒരു മാവ് ആക്കി എടുക്കണം, എന്നിട്ട് മൂന്ന് മിനിറ്റ് അടച്ച് വേവാൻ വേണ്ടി വെക്കാം, അതിനുശേഷം ചെറിയ ചൂടാകുമ്പോൾ കൈവച്ച് നല്ലപോലെ കുഴച്ചു അതിൽ നിന്ന് വലിയൊരു ഉരുള എടുത്ത് ഉരുട്ടി കൈവിരൽ വലുപ്പത്തിൽ അമർത്തി വട്ടത്തിലാക്കി അതിനു നടുവിൽ ഫില്ലിംഗ് വച്ചുകൊടുത്തു അത് വീണ്ടും ഉരുട്ടി ഇഷ്ടമുള്ള ഷേപ്പിൽ ആക്കി എടുക്കാം.

ഇതുപോലെ എല്ലാം ചെയ്തതിനുശേഷം ഇഡലി ചെമ്പിൽ വെള്ളം ഒഴിച്ച് ആവി വരുന്ന സമയം ഇഡ്ഡലിത്തട്ട്‌ ഇറക്കിവെച്ച് അതിന്മേൽ എണ്ണ/നെയ്യ് തടവി മീഡിയം തീയിൽ അടച്ച് 20-25 മിനിറ്റ് വേവിക്കാം.

അതിനുശേഷം ഒരു ബൗളിലേക്ക് അഞ്ച് ടീസ്പൂൺ കശ്മീരി മുളകുപൊടി, അര ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് ഒരു ചെറിയ കൈപ്പിടി മല്ലിയില, രണ്ടു മൂന്ന് ടേബിൾസ്പൂൺ വെള്ളമൊഴിച്ച് കലക്കി അൽപ്പം ലൂസ് ആക്കി 25 മിനിറ്റിനുശേഷം കലമാസ് എടുത്തു അതിൽ മുക്കി രണ്ടു മൂന്ന് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടായ പാനിലെക്ക് വച്ചു മസാല പിടിക്കുന്നത് വരെ മീഡിയം തീക്ക് കുറച്ച് താഴെ തീ വച്ചു അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട്ട് ഫ്രൈ ആക്കി എടുക്കാം.

ഒരുപാട് നേരം കുക്ക്‌ ചെയ്യേണ്ട, ആവശ്യമില്ല പുറത്ത് മസാല ഒന്ന് പിടിച്ചു ക്രിസ്‌പി ആയി കിട്ടിയാൽ മതിയാകും. ഇത്രയും ചെയ്താൽ നല്ല അടിപൊളി ഒരു കിടിലൻ സ്നാക്ക്സ് തയ്യാറാക്കുന്നതാണ്.

ഇതൊരു വെറൈറ്റിയും ഒപ്പം കൂടുതൽ രുചിയും ഉള്ളവയാണ്, മുട്ട കലമാസ്‌ ഉണ്ടാക്കുന്ന രീതി കാണണമെങ്കിൽ കാണാം. കടപ്പാട്: Fathimas Curry World.

Leave a Reply

Your email address will not be published. Required fields are marked *