വളരെ കുറച്ച് സമയം കൊണ്ട് തയ്യാറാക്കാവുന്ന ഒരു എഗ്ഗ് ഫിംഗർ എങ്ങനെ ഉണ്ടാകുന്നതെന്ന് നോക്കാം

വളരെ കുറച്ചു ചേരുവകൾ കൊണ്ടും, വളരെ കുറച്ച് സമയം കൊണ്ടും തയ്യാറാക്കാവുന്ന ഒരു എഗ്ഗ് ഫിംഗർ എങ്ങനെ ഉണ്ടാകുന്നതെന്ന് നോക്കാം.

ഇതിനായി ഒരു ബൗളിലേക്ക് 4 മുട്ട പൊട്ടിച്ചൊഴിക്കാം, അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാവുന്നതാണ്, എന്നിട്ട് അത്യാവശ്യം ഹൈറ്റ് ഉള്ള ഒരു പരന്ന പ്ലേറ്റ്/പാത്രം എടുത്തു ഓയിൽ തടവി കൊടുത്തതിനുശേഷം ഈ മിക്സ് ഒഴിച്ചു കൊടുക്കാം.

ശേഷം ഇഡലി ചെമ്പിൽ വച്ച് ആവി കയറ്റാം, അല്ലെങ്കിൽ ഒരു പാനിൽ ഒരു വലിയ പാനിൽ വെള്ളമൊഴിച്ചു തിളച്ചു കഴിയുമ്പോൾ അതിലേക്ക് ഈ പ്ലേറ്റ് മൂടികൊണ്ടു ഇറക്കി വെച്ച് പിന്നീട് പാൻ അടച്ച് അഞ്ചു മിനിറ്റ് ചെറുതീയിൽ വേവിച്ചാലും മതിയാകും.

ഈ സമയം ഒരു ബൗളിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ഗോതമ്പു പൊടി, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ മുളകുപൊടി, കാൽ കപ്പ് വെള്ളം ചേർത്ത് മിക്സ് ചെയ്തു ഒരു മാവ് പരുവം ആക്കണം, ഒരുപാട് ലൂസ് ആകരുത്. അതിനു ശേഷം പാൻ തുറന്നു വെന്തു എന്ന് ഉറപ്പാക്കി പ്ലേറ്റ് പുറത്തേക്ക് എടുക്കാം, എന്നിട്ടു ചൂടാറി കഴിയുമ്പോൾ അതിൽ നിന്ന് പതുക്കെ വിട്ടു എടുത്തു ചതുരക്കഷ്ണങ്ങൾ ആക്കി മുറിക്കാം, അല്ലെങ്കിൽ നിങ്ങളുടെ ഇഷ്ടാനുസരണം ഏതു ഷേപ്പിൽ വേണമെങ്കിലും ചെയ്തെടുക്കാവുന്നതാണ്.

എന്നിട്ട് ഈ കഷ്ണങ്ങൾ മാവിൽ മുക്കി ബ്രെഡ് ക്രമസിൽ പൊതിഞ്ഞു വെക്കാം. പിന്നീട് ഒരു പാൻ അടുപ്പത്തു വച്ച് ഇവ ഫ്രൈ ചെയ്യാൻ ഉള്ള ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്കു ഈ പൊതിഞ്ഞു വച്ചിരിക്കുന്നത് ഇട്ടു ഹൈ ഫ്ലെയിമിൽ തന്നെ അങ്ങോട്ടുമിങ്ങോട്ടും മറിച്ച് ഇട്ടു നല്ല ഗോൾഡ് നിറമായി പുറംഭാഗം കൃസ്‌പിയായി വരുമ്പോൾ ഇവ എടുത്തു മാറ്റാവുന്നതാണ്.അപ്പോൾ നല്ല ക്രഞ്ചി ആയിട്ടുള്ള സോസിന്റെ കൂടെ ഒക്കെ ബെസ്റ്റ് ആയിട്ടുള്ള കഴിക്കാൻ പറ്റുന്ന എഗ്ഗ് ഫിംഗേഴ്‌സ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *