തലേ ദിവസത്തെ ചോറ് ബാക്കിയുണ്ടെങ്കിൽ പിറ്റേദിവസം പലഹാരമായി നല്ല അടിപൊളി ഒരു സോഫ്റ്റ് ഇടിയപ്പം

തലേ ദിവസത്തെ ചോറ് അല്പം ബാക്കിയുണ്ടെങ്കിൽ പിറ്റേദിവസം പലഹാരമായി നല്ല അടിപൊളി ഒരു സോഫ്റ്റ് ഇടിയപ്പം തയ്യാറാക്കാം.

ദിവസേന വ്യത്യസ്തമായ പലഹാരങ്ങൾ രാവിലെ കഴിക്കണമെന്ന ആഗ്രഹം ഉള്ളവർ ആയിരിക്കും കൂടുതൽ പേരും, അങ്ങനെ വരുമ്പോൾ ദോശയും, ഇഡ്ഡലിയും, ഇടിയപ്പവും എല്ലാം മാറിമാറി ഉണ്ടാക്കേണ്ടിവരും, എന്നാൽ തലേ ദിവസത്തെ ചോറ് അല്പം ബാക്കി വന്നാൽ പിന്നെ പിറ്റേദിവസത്തെ ബ്രേക്ഫാസ്റ്റിനെ കുറിച്ച് ചിന്തിക്കുക തന്നെ വേണ്ട കാരണം ചോറു കൊണ്ട് നമുക്ക് കിടിലൻ സോഫ്റ്റ് അപ്പം ഉണ്ടാക്കാം.

സാധാരണ അരിപൊടി കൊണ്ട് ഇടിയപ്പം ഉണ്ടാക്കുന്നത് പോലെതന്നെ അതെ രീതിയിൽ തന്നെയാണ് ഈ ചോറ് കൊണ്ട് ഉണ്ടാക്കുന്നത്, ഇതാകുമ്പോൾ ചോറ് വെറുതെ അരച്ച് എടുത്താൽ മതിയാകും, പൊടി വാട്ടി കുഴക്കുക്കേണ്ടതില്ല, അപ്പോൾ ഇതിന് ആകെ ആവശ്യം രണ്ട് കപ്പ് ചോറും, ഒന്നേകാൽ കപ്പ് അരിപൊടി, ആവശ്യത്തിന് ഉപ്പും, ഓയിലും മാത്രമാണു. നമുക്ക് ഇഷ്ടമുള്ള അരിയുടെ ചോറ് ഇത് അതിനുവേണ്ടി എടുക്കാവുന്നതാണ്, അതിനുശേഷം നമ്മൾ സാധാ ഇടിയപ്പം തയ്യാറാക്കുന്നത് പോലെ അല്പം നാളികേരം പഞ്ചസാരയും എല്ലാം അതിനുമുകളിൽ ഇട്ട് ആവി കയറ്റി എടുത്താൽ മതിയാകും.

ഏറെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ഒരു ഇടിയപ്പം റെസിപി നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും, ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കുക.