ഇനി മീനിലാതെ മീൻ ഫ്രൈ ഉണ്ടാക്കാം, മീൻ വറുത്ത രുചിയിൽ ഏത്തക്കായ വറുത്തത് എളുപ്പം ഉണ്ടാക്കാം

ഇനി മീനിലാതെ മീൻ ഫ്രൈ ഉണ്ടാക്കാം, ഇതിനായി നേന്ത്രക്കായ വെറുതെ ഉപ്പേരി വയ്ക്കാതെ മീൻ വറുക്കുന്ന രുചിയിലും രീതിയിലും ഒരു കിടിലൻ നേന്ത്രക്കായ ഫ്രൈ തയ്യാറാക്കാം, ഇതുപോലെ ഒരു തവണ തയ്യാറാക്കിയാൽ പിന്നെ ഈ രീതിയിലെ നിങ്ങൾ ഉണ്ടാക്കുകയുള്ളൂ.

അപ്പോൾ ഇതിനു വേണ്ടി ആദ്യം നേന്ത്രക്കായ വട്ടത്തിൽ അരിഞ്ഞ് കറ കളയാൻ വേണ്ടി കഞ്ഞി വെള്ളത്തിൽ ഇട്ട് എടുത്തതിനുശേഷം വൃത്തിയാക്കിയതിലേക്ക് ആവശ്യത്തിന് ഉപ്പ് തേച്ചു പിടിപ്പിച്ചു ഇഡലി ചെമ്പിൽ ആവി കയറ്റി വേവിച്ചെടുക്കണം. അതിനുശേഷം മിക്സിയുടെ ജാറിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ചെറിയ ജീരകം, പെരുംജീരകം, ചുവന്നുള്ളി, ഇട്ട് ചതച്ചെടുത്തതിനുശേഷം ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, അൽപ്പം വെള്ളം, അരിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു പേസ്റ്റ് പോലെ അരച്ച് എടുക്കാം, ശേഷം അതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് അല്പം കറിവേപ്പിലയും കൂടി ചേർത്ത് മിക്സ് ചെയ്ത പേസ്റ്റ് വേവിച്ച നേന്ത്രകായയിൽ തേച്ചു പിടിപ്പിക്കാം, എന്നിട്ട് ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അതിനുമുകളിലായി കറിവേപ്പില ഇട്ട് ഫ്രൈ ചെയ്തു, മുകളിൽ നേന്ദ്രകായ ഇട്ട് ഫ്രൈ ചെയ്‌താൽ കിടിലൻ റെസിപി തയ്യാറാകുന്നതാണ്. ഇതെല്ലാവർക്കും ഇഷ്ടപെടുന്നതാണ്.