വട്ടയപ്പം ഉണ്ടാക്കാം ഇനി ഈസി ആയി

ആദ്യമായി അരിപ്പൊടി പാകത്തിന് വെള്ളം ഒഴിച്ച് യോജിപ്പിച്ചെടുക്കുക. അധികം ലൂസ് ആയിപ്പോകാതെ ശ്രദ്ധിക്കുക. മിക്സിയിൽ ചോറും ചിരകിയ തേങ്ങയും യോജിപ്പിച്ചു വെച്ച അരിപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം യീസ്റ്റും പഞ്ചസാരയും ചേർത്ത് വീണ്ടും അരച്ചെടുക്കുക.

അങ്ങനെ നമ്മുടെ വട്ടയപ്പത്തിന്റെ മാവ് റെഡി ആയി. നാല് മണിക്കൂർ മാവ് പൊങ്ങാൻ വേണ്ടി വെക്കുക. നാല് മണിക്കൂറിനു ശേഷം പൊങ്ങിയ മാവ് ഒന്ന് മിക്സ് ആക്കിയതിനു ശേഷം വട്ടയപ്പം ഉണ്ടാക്കാൻ പോകുന്ന പാത്രത്തിൽ അല്പം വെളിച്ചെണ്ണ തടവിയതിനു ശേഷം അതിലേക്ക് മാവ് ഒഴിച്ച് കൊടുക്കുക. എട്ട് മിനിറ്റ് ആവി കേറ്റി എടുക്കാം. നമ്മുടെ വട്ടയപ്പം തയ്യാർ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *