തേങ്ങ ചേർക്കാതെ ഉണ്ടാക്കാവുന്ന ഈസിയായ സോഫ്റ്റ് അവൽ അപ്പം തന്നെയാകാം ബ്രേക്ക് ഫാസ്റ്റിന്

തേങ്ങ ചേർക്കാതെ ഉണ്ടാക്കാവുന്ന ഈസിയായ സോഫ്റ്റ് അവൽ അപ്പം തന്നെയാകാം ബ്രേക്ക് ഫാസ്ററ്ന്‌, ഒരു തവണ ഇത് പോലെ ഒന്ന് ഉണ്ടാക്കിയാൽ കഴിക്കാത്തവർ കഴിച്ചു പോകും.

അപ്പം നമ്മളെല്ലാവരും തന്നെ വീടുകളിൽ ഉണ്ടാക്കുന്ന ഒന്നാണ്. കാലത്ത് ബ്രേക്ക്ഫാസ്റ്റ് ആയിട്ടും വൈകീട്ടും കഴിക്കാറുണ്ട്. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി അവൽ ഉപയോഗിച്ചുകൊണ്ടുള്ള ഒരു റെസിപ്പി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത് . പൂ പോലെയുള്ള വളരെ ടേസ്റ്റി ആയ ഈയൊരു അപ്പം ഉണ്ടാക്കാൻ വളരെ എളുപ്പമാണ്, തേങ്ങ ചേർക്കാതെ ആണ് നമ്മൾ ഇവിടെ അവലപ്പം തയ്യാറാക്കുന്നത്. പലയിടങ്ങളിലും തേങ്ങ കിട്ടാൻ ബുദ്ധിമുട്ടായിരിക്കും, അതിനാൽ ഈ വിഭവം അവർക്കൊക്കെ വളരെ ഉപകാരപ്രദമായിരിക്കും. തേങ്ങ ഉപയോഗിച്ചുണ്ടാക്കുന്ന അപ്പത്തിന്റെ രുചി ഒട്ടുംതന്നെ ചോരാതെ നമുക്ക് ഇതേപോലെ അവലപ്പം ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇതിനു വേണ്ട ചേരുവകൾ വറുത്ത അരിപ്പൊടി രണ്ട് കപ്പ്, അവൽ അരക്കപ്പ്, വെള്ളം മൂന്ന് കപ്പ്, പഞ്ചസാര മൂന്ന് ടേബിൾസ്പൂൺ, ഉപ്പ് ആവശ്യത്തിന്, ഈസ്റ്റ് അര ടേബിൾസ്പൂൺ, എന്നിവ മാത്രമാണ്. ഏതെങ്കിലും ഒരു കറിയുടെ കൂടെയോ അതോ തന്നെയോ നമുക്ക് കഴിക്കാവുന്നതാണ്. അവലപ്പം ഉണ്ടാക്കുന്ന വിധം കാണാം.

റെസിപി നിർദ്ദേശിക്കാം .