ഒരു കപ്പ് അരിപ്പൊടി കൊണ്ട് 10 മിനിറ്റിലാണ് ഇപ്പോൾ ആളുകൾ മുറുക്ക് ഉണ്ടാക്കുന്നത്

ഒരു കപ്പ് അരിപ്പൊടി കൊണ്ട് 10 മിനിറ്റിലാണ് ഇപ്പോൾ ആളുകൾ മുറുക്ക് ഉണ്ടാക്കുന്നത്. അത്തരം മുറുക്ക് തയ്യാറാക്കാനായി ഒരു പാത്രം എടുത്തു അടുപ്പത്തു വച്ച് അതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം എന്നിട്ടു അത് തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, കാൽടീസ്പൂൺ നല്ല ജീരകം പൊടിച്ചത് എന്നിവ ചേർത്ത് ഇളക്കി അതിലേക്ക് ഒരു സവാള അരിഞ്ഞതും മൂന്നു വലിയ വെളുത്തുള്ളിയും കൂടി മിക്സിയിലിട്ട് ഒട്ടുംതന്നെ തരിയില്ലാത്ത പേസ്റ്റ് ആക്കിയത് കൂടി ചേർത്ത് കൊടുക്കാം, ഒപ്പം കാൽ ടീസ്പൂൺ കായം പൊടിച്ചത് കൂടി ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കാം, എന്നിട്ട് വീണ്ടും തിളച്ചു വരുമ്പോൾ അത് ചെറു തീയിൽ ഇട്ട് അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ഒട്ടും തരിയില്ലാതെ അരിച്ചത് ചേർത്ത് കൊടുത്തു നല്ലപോലെ മിക്സ് ചെയ്തു വേവിച്ചു എടുക്കാം. എന്നിട്ട് അരിപൊടി വെന്തു വരുമ്പോൾ അത് ഒരു പാത്രത്തിലേക്ക് എടുത്തുമാറ്റാം ( ഇനി വേവാൻ ഉള്ള വെള്ളം കുറവായി പോയിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് കുറച്ചു ചൂടുവെള്ളം ഒഴിച്ച് വേവിക്കാവുന്നതാണ്).

എന്നിട്ട് മാറ്റിയ മാവ് കയ്യിൽ പിടിക്കാവുന്ന ചൂടാകുമ്പോൾ കയ്യിൽ കുറച്ച് വെള്ളം കൂടി ഒഴിച്ച് നല്ലപോലെ മാവ് കുഴച്ച് എടുക്കണം, ശേഷം അതിൽ നിന്ന് ചെറിയ ചെറിയ ഉരുളകൾ എടുത്തു വട്ട കമ്മലിന്റെ പോലെ ആക്കി കൊടുക്കണം, ഇതുപോലെ ചെയ്തതിനുശേഷം ഒരു പാനിൽ ഓയിൽ ഒഴിച്ച് നല്ലപോലെ ചൂടാകുമ്പോൾ മാത്രം ഇത് ഇട്ടു കൊടുത്തു ചെറുതീയിൽ തന്നെ ഒന്ന് ഫ്രൈ ചെയ്തെടുക്കാം. മുറുക്ക് അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട്ട് ഫ്രൈ ആയി ഒരു ബ്രൗൺ ഗോൾഡൻ കളർ ആകുമ്പോൾ എടുത്ത് മാറ്റാവുന്നതാണ്.