15 മിനിറ്റ് കൊണ്ട് നല്ല എരിവോടും പുള്ളിയോടു കൂടിയുള്ള കിടിലൻ ഒഴിച്ചുകൂട്ടാൻ തയ്യാറാക്കാം

15 മിനിറ്റ് കൊണ്ട് നല്ല എരിവോടും പുള്ളിയോടു കൂടിയുള്ള കിടിലൻ ഒഴിച്ചുകൂട്ടാൻ തയ്യാറാക്കാം, ഇതുകൊണ്ട് നമ്മുക്ക് ഒരു പറ ചോറുണ്ണാൻ സാധിക്കുന്നതാണ് അത്രയും രുചിയുള്ള ഒരു ഒഴിച്ചുകൂടാൻ തന്നെയാണ് ഇവ. വഴുതനങ്ങ ഉപ്പേരി ഉണ്ടാക്കുന്നത് പോലെ എല്ലാവര്ക്കും ഇഷ്ടപെടുന്ന ഒരു വഴുതനങ്ങക്കറി.

ആണ് തയ്യാറാക്കുന്നത്. ഇതിനായി വെളിച്ചെണ്ണയിൽ(2 ടേബിൾസ്പൂൺ) കടുക്(1/4 ടീസ്പൂൺ), ഉലുവ(10), വറ്റൽ മുളക്(1), ചുവന്നുള്ളി(10), ഇഞ്ചി(ചെറിയ പീസ്), പച്ചമുളക്(2), കറിവേപ്പില ഇട്ട് വഴറ്റണം. ശേഷം മഞ്ഞൾപ്പൊടി(1/4 ടീസ്പൂൺ), മല്ലിപ്പൊടി(1.5 ടീസ്പൂൺ), മുളകുപൊടി(1/2 ടീസ്പൂൺ) ചേർത്ത് പച്ചമണം മാറിവരുമ്പോൾ നാരങ്ങാ വലുപ്പത്തിലുള്ള പുളിയുടെ 1 ഗ്ലാസ് വെള്ളത്തിൽ കുതിർത്തതും അല്പം വെള്ളം കൂടി ചേർത്ത് ഒഴിച്ച് തിളച്ചുവരുമ്പോൾ അതിലേക്ക് ഉപ്പും, മഞ്ഞൾപ്പൊടിയും(കാൽ ടീസ്പൂൺ), മുളകുപൊടിയും(കാൽ ടീസ്‌പൂൺ), കുരുമുളകുപൊടിയും(കാൽ ടീസ്പൂൺ) ചേർത്ത് മിക്സ് ചെയ്തു മാരിനേറ്റ് ചെയ്ത വഴുതനങ്ങ(വലിയത്) ചേർത്ത് വേവിച്ച് നല്ലപോലെ തിളക്കുമ്പോൾ ഒരു പീസ് ശർക്കര കൂടിയിട്ട് കട്ടിയാകുന്നത് വരെ തിളപ്പിച്ച് എടുക്കുകയാണ് ചെയ്യുന്നത്. ഇത് ഉണ്ടാക്കുന്നത് കാണാൻ തന്നെ വളരെ രസകരമാണ്. എന്തായാലും എല്ലാവർക്കും ഇഷ്ടപെടുമെന്നു കരുതുന്നു.

ഈ ഗംഭീര റെസിപ്പിക്കു കടപ്പാടുള്ളത്: Dazzling World of Recipes.