10 മിനിറ്റിൽ അടിപൊളി കല്യാണ വീടുകളിൽ വിളമ്പുന്ന ഫ്രൈഡ്രൈസ് സോസുകൾ ഒന്നും ഉപയോഗിക്കാതെ റെഡി

10 മിനിറ്റ് ചിലവഴിക്കാം എങ്കിൽ അടിപൊളി കല്യാണ വീടുകളിൽ വിളമ്പുന്ന ഫ്രൈഡ്രൈസ് സോസുകൾ ഒന്നും ഉപയോഗിക്കാതെ തന്നെ തയ്യാറാക്കി എടുക്കാം.

ഇതിനായി ഫ്രൈഡ്രൈസ് വയ്ക്കുന്ന വലിയ പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ/ വെജിറ്റബിൾ ഓയിൽ ചേർത്ത് അതിലേക്ക് 8 ഏലക്ക, ഒരു ചെറിയ കഷ്ണം പട്ട, ഏഴ് ഗ്രാമ്പൂ, രണ്ട് വയനയില കൂടിയിട്ട് നല്ലപോലെ മിക്സ് ചെയ്യാം, അതിലേക്ക് നല്ലപോലെ കഴുകി അരമണിക്കൂർ കുതിരാൻ വേണ്ടി വെച്ച ബസ്മതി അരി വെള്ളം കളഞ്ഞ് ഇട്ടു കൊടുക്കുക(ബസ്മതി അരി തന്നെ വേണം). എന്നിട്ട് ഒന്നര മിനിറ്റ് കളർ ഒന്നും മാറ്റാതെ ഒന്ന് മിക്സ് ചെയ്യണം ശേഷം ആ പാത്രം നിറയെ നിൽക്കുന്ന രീതിയിൽ തന്നെ നല്ല വെട്ടി തിളക്കുന്ന വെള്ളം ഒഴിച്ചു ഒപ്പംഒരു ടേബിൾ സ്പൂൺ നാരങ്ങാനീര്, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്തു ഏകദേശം 95 ശതമാനത്തോളം വേവിച്ച് എടുക്കേണ്ടതുണ്ട്.

അത്രയും വെന്തുകഴിയുമ്പോൾ അപ്പോൾ തന്നെ തീ ഓഫ് ചെയ്യാവുന്നതാണ് എന്നിട്ട് പെട്ടെന്ന് തന്നെ അരി കോരി വേറൊരു പാത്രത്തിലേക്ക് വെള്ളം കളഞ്ഞു ഇട്ടുകൊടുക്കാം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടീസ്പൂൺ ഓയിൽ, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂത്ത് വരുമ്പോള് അതിലേയ്ക്ക് വലുപ്പമുള്ള ഒരു ക്യാരറ്റ് നീളത്തിലരിഞ്ഞത്, 12 ബീൻസ് നീളത്തിലരിഞ്ഞത്, കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് മീഡിയം തീയിൽ ഒന്ന് വഴറ്റി കൊടുക്കാം, എന്നിട്ട് കുറച്ചു വെള്ളം തളിച്ചു കൊടുത്തു അത് മുക്കാൽ ഭാഗത്തോളം വെന്തുകഴിയുമ്പോൾ അതെടുത്തു മാറ്റിയതിനുശേഷം ആ പാനിലേക്ക് തന്നെ കാൽക്കപ്പ് ഓയിൽ ഒഴിച്ചു ഒന്നര സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് ഗോൾഡൻബ്രൗൺ കളർ ആകുന്നതുവരെ ഫ്രൈ ചെയ്തു എടുത്തു മാറ്റാം.

ശേഷം അരി വേവിച്ച പാത്രത്തിലേക്ക് ആദ്യം വേവിച്ച റൈസ് ഒരു ലെയർ ഇട്ടു അതിനുമുകളിലായി വേവിച്ചുവച്ചിരിക്കുന്ന കാരറ്റ് ബീൻസ്, ഫ്രൈ ചെയ്ത സവാള, പൈനാപ്പിൾ ചെറുതായി അരിഞ്ഞത് എല്ലാം അൽപ്പം വിതറി ഇട്ട് കൊടുക്കാം, ഇത്പോലെ ലയർ ആയി അരിയും, മറ്റു സാധനങ്ങളും ഇട്ടു പാത്രം അടച്ച് ഒരു ദോശക്കല്ല് അടുപ്പത്ത് വെച്ച് അതിനുമുകളിലായി പാത്രം വെച്ച് ആവി ചെറുതീയിൽ 10 മിനിറ്റ് ആവി കയറ്റി കൊടുക്കണം.

അതിനുശേഷം കറക്റ്റ് വേവ് ആയി അടിപൊളി ഫ്രൈഡ് റൈസ് തയ്യാറായിട്ടുണ്ടാകും, ശേഷം തുറന്നു നമുക്ക് ഇവ മിക്സ് ചെയ്‌താൽ കല്യാണവീടുകളിലും.

സൽക്കാരങ്ങളിലും ഒക്കെ വിളമ്പുന്ന രീതിയിലുള്ള ഫ്രൈഡ്രൈസ് തയ്യാറായിരിക്കും. ഇത് തയ്യാറാക്കുന്ന രീതി നിങ്ങൾക്ക് കാണണമെങ്കിൽ കാണാവുന്നതാണ്. കടപ്പാട്: Fathimas Curry World.

You may also like...

Leave a Reply

Your email address will not be published. Required fields are marked *