പഴംപൊരി പോലെ വെറും അഞ്ചു മിനിറ്റ് കൊണ്ട് ഏറെ വെറൈറ്റി ആയ നിങൾ പ്രതീക്ഷിക്കാത്ത സംഭവം വച്ചു ഒരു കിടിലൻ നാലുമണി പലഹാരം. വളരെ ഈസിയാണ് ആയതിനാൽ എല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഇതിനായി ഒരു ബൗളിലേക്ക് മൈദ, കടലമാവ്, അരിപ്പൊടി, അൽപം ഏലയ്ക്കാപ്പൊടി, ഒരു നുള്ള് ഉപ്പ് ഒരു നുള്ള് ബേക്കിംഗ് സോഡാ.
പഞ്ചസാര ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് അതിലേക്ക് വെള്ളം ഒഴിച്ച് പഴംപൊരിയുടെ മാവ് പോലെ കലക്കി എടുക്കണം. എന്നിട്ട് കുറച്ചു നേരം മാവ് വേണമെങ്കിൽ റസ്റ്റ് ചെയ്യാൻ വയ്ക്കാം. എന്നിട്ട് ഇവിടെ പഴത്തിന് പകരം ബിസ്കറ്റ് ആണ് ഉപയോഗിക്കുന്നത്, അപ്പൊൾ ഏത് ബിസ്ക്കറ്റ് വേണമെങ്കിലും നിങ്ങൾക്ക് എടുക്കാം. എന്നിട്ട് ഈ മാവിലേക്ക് ബിസ്ക്കറ്റ് പഴം മുക്കുന്നത് പോലെ ഒന്നു മുക്കി നേരെ എടുത്തു എണ്ണയിൽ ഇട്ട് വറുത്തെടുക്കാം. പഴംപൊരി പോലെ തന്നെ രണ്ട് സൈഡും ആയി വരുമ്പോൾ എടുത്ത് മാറ്റാം. അപ്പോൾ ഇത് പലർക്കും പരിചയമില്ലാത്ത റെസിപി ആകും. എന്തായാലും നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തയ്യാറാക്കുന്നതാണ്, അതും വളരെ എളുപ്പത്തിൽ ആയതിനാൽ. നിങ്ങൾക്കെല്ലാം ഇഷ്ടപ്പെടുമെന്ന് കരുതുന്നു.