നാല് മുട്ട ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ചായയ്ക്ക് രുചികരമായ ഒരു കട്ലെറ്റ് തയ്യാറാക്കാം, കിടിലം

നാല് മുട്ട ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ചായയ്ക്ക് രുചികരമായ ഒരു കട്ലെറ്റ് തയ്യാറാക്കാം.

ഇതിനായി നാലു മുട്ട പുഴുങ്ങി ഗ്രേറ്റ് ചെയ്തു വച്ചതിലേക്ക് ഒരു മീഡിയം സൈസ് ഉരുളകിഴങ്ങും പുഴുങ്ങി കട്ടകൾ ഒന്നുമില്ലാതെ ഉടച്ചു ഇട്ടു കൊടുക്കാം, ഒപ്പം ഒരു മീഡിയം സൈസ് സവാള പൊടിയായി അരിഞ്ഞത്, അര ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, രണ്ട് പച്ചമുളക് വട്ടത്തിലരിഞ്ഞത്, ഒരു തണ്ട് കറിവേപ്പില ചെറുതായി അരിഞ്ഞത്, ചെറിയ കൈപിടി മല്ലിയില ചെറുതായരിഞ്ഞത്, രണ്ട് ടീസ്പൂൺ മുളകുപൊടി, അരടീസ്പൂൺ ഗരം മസാല, അരടീസ്പൂൺ ജീരകം പൊടിച്ചത്, ആവശ്യത്തിനുള്ള ഉപ്പ്, കാൽടീസ്പൂൺ കുരുമുളകുപൊടി, രണ്ട് ടേബിൾസ്പൂൺ കടലമാവ് (ഇത് കൂടുതൽ ചേർക്കരുത്), പിന്നെ ഒരു ടേബിൾസ്പൂൺ വറുത്ത അരിപ്പൊടി ചേർത്ത് എല്ലാം കൂടി മിക്സ് ചെയ്ത് അതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കാം, എന്നാൽ മിക്സിൽ ഉപ്പു കുറവാണെങ്കിൽ ഈ മുട്ടയുടെ ഒപ്പം ഇട്ട് ബീറ്റ് ചെയ്തു ചേർക്കാം.

എന്നിട്ട് നല്ലപോലെ വീണ്ടും കൈ വച്ച് മിക്സ് ചെയ്തു ഉരുള പിടിക്കാൻ പറ്റുന്ന പെരുവം ആകുമ്പോൾ അതിൽ നിന്ന് ഓരോ ഉരുള എടുത്തു കട്ലെയിറ്റിന്റെ ഷേപ്പിൽ ആക്കാം, ശേഷം ഫ്രൈ ചെയ്യാനായി പാൻ അടുപ്പത്തുവച്ച് ഇത് പകുതിയോളം മുങ്ങിക്കിടക്കുന്ന രീതിയിൽ ഓയിൽ ഒഴിച്ചു അതൊരു മീഡിയം ചൂടാകുമ്പോൾ ഇവ വച്ച് ചെറുതീയിൽ ഫ്രൈ ചെയ്തെടുക്കണം, എന്നിട്ട് ഒരു സൈഡ് ആകുമ്പോൽ മറ്റേ സൈഡിലേക്ക് മറിച്ചിട്ട്, കുക്ക് ആയി കട്ലേറ്റിന്റെ ബ്രൗൺ കളറാകുമ്പോൾ എടുത്തു മാറ്റാവുന്നതാണ്.

അപ്പോൾ നല്ല ക്രിസ്പി ആയിട്ടുള്ള വീട്ടിലുള്ള ചേരുവകൾ വെചു ഉണ്ടാക്കുന്ന ഈ കട്ലേറ്റ് എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു, ഇത് ഉണ്ടാക്കുന്ന രീതി ഞങ്ങൾക്ക് കാണണം എങ്കിൽ അതും കാണാവുന്നതാണ്. കടപ്പാട്: Fathimas Curry World.

Leave a Reply

Your email address will not be published. Required fields are marked *