നാളികേരം ചിരവാൻ താല്പര്യമില്ലാത്തവർക്ക് ഡെസിക്കേറ്റഡ് കോക്കനട്ട് വീട്ടിൽ തയ്യാറാക്കി വെക്കാം

എപ്പോഴും കറിക്കും. മറ്റു വിഭവങ്ങൾക്കും വേണ്ടി നാളികേരം ചിരവാൻ താല്പര്യമില്ലാത്തവർക്ക് ഡെസിക്കേറ്റഡ് കോക്കനട്ട് വീട്ടിൽ തന്നെ തയ്യാറാക്കി സൂക്ഷിക്കാം.

പാചകം ചെയ്യുമ്പോൾ നാളികേരത്തിന്റെ ആവശ്യം വരുന്നതാണ് എന്നാൽ ഈ സമയത്ത് നാളികേരം ചിരകി എടുക്കാൻ പോകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായി നമുക്ക് ഇവ ചൂടാക്കി സൂക്ഷിക്കാവുന്നതാണ്, അങ്ങനെയാവുമ്പോൾ ആവശ്യാനുസരണം അതിൽ നിന്ന് എടുത്ത് ചേർത്താൽ മതിയാകും.

ഇതിനായി ഒരു മുറി തേങ്ങ എടുത്ത് അതിൻറെ പുറം ഭാഗത്തുള്ള ബ്രൗൺ കളർ എല്ലാം കളഞ്ഞു നല്ല വെള്ള കളർ മാത്രം ആക്കി എടുക്കണം, അതിനുശേഷം ഇവ ചെറിയ ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് വെള്ളമില്ലാത്ത മിക്സിയുടെ ജാറിൽ ഇട്ട് വെള്ളം ചേർക്കാതെ തന്നെ ഒന്ന് പൊടിച്ചെടുക്കണം, നാളികേരത്തിന്റെ മേലും വെള്ളം ഉണ്ടാകാതിരിക്കാൻ നോക്കണം.

എന്നിട്ട് ഒട്ടുംതന്നെ വെള്ളമില്ലാത്ത ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഈ നാളികേരം പൊടിച്ചത് ഇട്ട് ചെറുതീയിൽ റോസ്റ്റ് ചെയ്ത് എടുക്കണം, കൈവിടാതെ തന്നെ ഇളക്കുവാൻ മറക്കരുത് അല്ലെങ്കിൽ ഇവ കളർ മാറിയെന്നു വരാം. ഇങ്ങനെ 5-6 മിനിറ്റ് നേരം ചെറുതീയിൽ റോസ്റ്റ് ചെയ്ത് കഴിയുമ്പോൾ വെള്ളമെല്ലാം വറ്റി ഡ്രൈ ആയി നാളികേരം പൊടിച്ചത് വരുന്നതാണ്.

ആറു മിനിറ്റ് കഴിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് തീ ഓഫ് ചെയ്തിട്ട് ഇവ ചൂടാറാൻ വേണ്ടി മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി വെക്കാവുന്നതാണ്. അതിനുശേഷം കുറച്ചുകൂടി പൊടിയായി വേണമെങ്കിൽ ഈ സമയം ഒട്ടും തന്നെ വെള്ളമില്ലാത്ത ജാറിൽ ഒന്നുകൂടി പൊടിച്ചെടുക്കാം. ഇത് എപ്പോഴും വെള്ളം ആവാതെ തന്നെ സൂക്ഷിക്കേണ്ടതുണ്ട് അതിനായി ഒട്ടുംതന്നെ വെള്ളമില്ലാത്ത എയർ ടൈറ്റ് ആയിട്ടുള്ള പാത്രങ്ങളിൽ ആക്കി അടച്ച് ഫ്രീസറിൽ വയ്ക്കാവുന്നതാണ്, എന്നിട്ട് ഇഷ്ടമുള്ള സമയത്ത് ആവശ്യമുള്ളപ്പോൾ ഇതിൽ നിന്ന് എടുത്ത്‌ ചേർത്താൽ മതിയാകും

ഒരിക്കലും വെള്ളം ആകരുത് എന്ന ഒരു കാര്യമുണ്ട്, വെള്ളമായാൽ ഇവ പെട്ടെന്ന് തന്നെ കേടാവുന്നത് ആണ്. അപ്പോൾ എല്ലാവർക്കും ഈ ഒരു വിദ്യ ഉപകാരപ്പെടും എന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *