എത്ര കഴിച്ചാലും മതിയാകാത്ത ഈ ഒരു ചിക്കൻ ഫ്രൈ ഒന്ന് പരീക്ഷിച്ചു നോക്കേണ്ടത് തന്നെയാണ്

എത്ര കഴിച്ചാലും മതിയാകാത്ത ഈ ഒരു ചിക്കൻ ഫ്രൈ ഒന്ന് പരീക്ഷിച്ചു നോക്കേണ്ടത് തന്നെയാണ് എന്നാണ് ഇത് കഴിച്ചവർ പറയുന്നത്.

അപ്പോൾ അത്തരമൊരു ചിക്കൻ വിഭവം തയ്യാറാക്കാനായി മിക്സിയുടെ ജാറിലേക്ക് 8 ചുവന്നുള്ളി, 6 വെളുത്തുള്ളി, ചെറിയ കഷണം ഇഞ്ചി, ഒരു ടേബിൾസ്പൂൺ വറ്റൽമുളക് ചതച്ചത് എന്നിവ ചേർത്ത് ഒന്ന് ക്രഷ് ചെയ്ത് എടുക്കാവുന്നതാണ്. അതിനുശേഷം നല്ല പോലെ കഴുകി വൃത്തിയാക്കിയ ഒരു കിലോ ചിക്കനിലേക്ക് ഈ മിക്സ് മുക്കാൽ ഭാഗം മാത്രം ചേർത്തുകൊടുക്കാം, ബാക്കി മാറ്റി വെക്കണം. (വളരെ ചെറിയ കഷണങ്ങളായി ചിക്കൻ നുറുക്കേണ്ട ആവശ്യമില്ല, ഒരു മീഡിയം സൈസ് വലുപ്പം ഉണ്ടാകുന്നത് നല്ലതായിരിക്കും).

പിന്നെ അതിലേക്ക് അരടീസ്പൂൺ മഞ്ഞൾപൊടി, രണ്ട് ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, സാധാ മുളകുപൊടി ആണെങ്കിൽ ഒന്നര ടേബിൾസ്പൂൺ ചേർത്താൽ മതിയാകും, പിന്നെ കാൽ ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, ഒരു ടേബിൾ സ്പൂൺ കോൺഫ്ലവർ, ആവശ്യത്തിനുള്ള ഉപ്പ്, ഒരു ചേറുനാരങ്ങ പിഴിഞ്ഞത് എന്നിവ ചേർത്ത് നല്ലപോലെ ചിക്കനും ആയി മിക്സ് ചെയ്തു പിടിപ്പിക്കാം, ശേഷം ഒരു മണിക്കൂർ അടച്ചുവെക്കുക.

ഒരു മണിക്കൂറിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ നേരത്തെ മാറ്റിവെച്ച ചതച്ച മിക്സ് ബാക്കിയുള്ളത് ചേർത്തുകൊടുക്കാം, പിന്നെ അതിലേക്ക് നാല് ടേബിൾസ്പൂൺ നാളികേരം ചിരവിയത് ചേർത്തു നല്ലപോലെ റോസ്റ്റ് ചെയ്യണം, മീഡിയം ഫ്ലെയിമിൽ തീ വച്ച് റോസ്റ്റ് ചെയ്താൽ മതിയാകും, ശേഷം നല്ല ബ്രൗൺ കളർ ആയി വരുമ്പോൾ ഫ്‌ലൈയിം ഓഫ് ചെയ്യാവുന്നതാണ്, അതിനു തൊട്ടു മുമ്പായി ഒരു തണ്ട് കറിവേപ്പിലയും, 5 അധികം എരിവില്ലാത്ത പച്ചമുളക് ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്, അപ്പോൾ തീ ഓഫ് ചെയ്താലും അതിന്റെ ചൂടിൽ പച്ചമുളകും കറിവേപ്പിലയും മൊരിഞ്ഞു കിട്ടും.

ശേഷം അതിൽ നിന്ന് ഈ റോസ്റ്റ് ചെയ്ത മിക്സ് എണ്ണയില്ലാതെ കോരി മാറ്റി വെക്കാം, എന്നിട്ട് ആ എണ്ണയിലേക്ക് നേരത്തെ മാരിനേറ്റ് ചെയ്ത ചിക്കൻ ഫ്രൈ ഇട്ടു ഫ്രൈ ചെയ്യണം, രണ്ട് വശവും ക്രിസ്പി ആകുന്നത് വരെ ഫ്രൈ ചെയ്യാം, അപ്പോൾ അതിന് വെളിച്ചെണ്ണ വേണമെങ്കിൽ അനുസരിച്ച് ചേർക്കാവുന്നതാണ്, എന്നിട്ട് നല്ല ക്രിസ്പി ആയി വരുമ്പോൾ നേരത്തെ മാറ്റിവെച്ച തേങ്ങ റോസ്റ്റ് ഇട്ട് നല്ലപോലെ ഒന്നും മിക്സ് ചെയ്യാം, ഈ സമയം ചെറുതീയിൽ ഇട്ടു വേണം മിക്സ് ചെയ്യാൻ. എന്നിട്ട് തീ ഓഫ് ചെയ്യാവുന്നതാണ്, ശേഷം ചിക്കൻ ഫ്രൈ ചൂടോടെ സെർവ് ചെയ്യാം.ഇത് വീട്ടിൽ ഉള്ള സാധനങ്ങൾ വച്ച് തയ്യാറാക്കുന്ന കുറച്ച് വ്യത്യസ്തമായ ചിക്കൻ ഫ്രൈ റെസിപീ ആണ്, എന്നാൽ നല്ല അടിപൊളി ടേസ്റ്റും ഉണ്ട്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *