അല്പം തേങ്ങയും റവയും ഉണ്ടെങ്കിൽ നാളത്തെ ബ്രേക്ക്ഫാസ്റ്റ് ഇതു തന്നെയാക്കാം, ഈസി ആണെന്നേ

അല്പം തേങ്ങയും റവയും ഉണ്ടെങ്കിൽ നാളത്തെ ബ്രേക്ക്ഫാസ്റ്റ് ഇതു തന്നെയാക്കാം.

നല്ല സോഫ്റ്റ് ആയിട്ടുള്ള പൊറോട്ട പോലെ ഇരിക്കുന്ന ഈ ബ്രേക്ഫാസ്റ്റ് തയ്യാറാക്കാനായി ഒരു കപ്പ് റവ മിക്സിയുടെ ചെറിയ ജാറിലേക്ക് ഇട്ടുകൊടുക്കാം (ഇതിനായി വറുക്കാത്ത റവ തന്നെ ഉപയോഗിക്കേണ്ടതുണ്ട്), എന്നിട്ട് നല്ല പൗഡർ പോലെ പൊടിച്ചു എടുക്കാം.

ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒന്നേമുക്കാൽ കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം, റവ എടുത്ത കപ്പിൽ തന്നെ വെള്ളം എടുത്താൽ മതിയാകും, വെള്ളം യാതൊരു കാരണവശാലും കൂടുകയോ കുറയുകയോ ചെയ്യരുത്. എന്നിട്ട് വെള്ളത്തിന് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് കൊടുത്തു പിന്നെ മൂന്ന് ടേബിൾസ്പൂൺ തേങ്ങയും കൂടി ചേർത്തു കൊടുക്കാം, എന്നിട്ട് ഇത് തിളക്കാൻ വെക്കാം.

നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഓയിലും bകൂടിച്ചേർത്ത് കൊടുക്കാം, എന്നിട്ട് ചെറുതീയിൽ ഇളക്കി അതിലേക്ക് പൊടിച്ചു വെച്ചിരിക്കുന്ന റവ ഇട്ടുകൊടുക്കാം, റവ ചേർത്ത് കൊടുക്കുമ്പോൾ ഒപ്പം ഇളക്കി കൊടുക്കാനും ശ്രദ്ധിക്കണം. എന്നിട്ട് കൈവിടാതെ റവ ഡ്രൈ ആണ് ഇടിയപ്പത്തിന്റെ മാവ് പോലെ ആയി, പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യാം.

എന്നിട്ട് അത് വേറൊരു പാത്രത്തിലേക്ക് മാറ്റി കയ്യിൽ തൊടാവുന്ന ചൂടാകുമ്പോൾ അതിലേയ്ക്ക് അരക്കപ്പ് മൈദ കുറച്ചു കുറച്ച് ആയിട്ട് ഇട്ട് വേണം പരത്തി എടുക്കുവാൻ, അല്ലെങ്കിൽ പെട്ടെന്ന് തന്നെ ഈ മാവ് കയ്യിൽ ഒട്ടിപ്പിടിക്കുന്നതാണ്, എന്നിട്ട് നല്ലപോലെ മിക്സ് ആക്കി സോഫ്റ്റ് ആക്കി എടുക്കണം. എന്നിട്ട് കയ്യിൽ ഒട്ടിപ്പിടിക്കാതെ നല്ല മയം ആയി വരുമ്പോൾ മൈദ വിതറി ചപ്പാത്തി പരത്തുന്നത് പോലെ തന്നെ ചെറിയ ചെറിയ ഉരുളകൾ എടുത്തു പരത്തി കൊടുക്കാവുന്നതാണ്.

പിന്നെ ചപ്പാത്തി പരത്തുന്നത് പോലെയല്ല ബലംകൊടുക്കാതെ വളരെ പതിയെ വേണം പരത്താൻ, പിന്നെ എപ്പോഴും ഒട്ടിപ്പിടിക്കാതിരിക്കാൻ ഓരോ വട്ടം പരതുമ്പോഴും അതിൽ മാവ് കുറച്ചു വിതറിയിട്ട് വേണം പരത്താൻ, ഇതുപോലെ എല്ലാം പരത്തിയതിനുശേഷം ഒരു ദോശ പാൻ അടുപ്പത്ത് വച്ച് ചൂടാക്കി അതിൽ നെയ്യ്/ ഓയിൽ തടവി കൊടുത്തു മീഡിയം ഫ്ലെയിമിലും കുറച്ചു താഴെ തീ ആക്കി ഓരോന്നും കൊടുക്കാവുന്നതാണ്.

അതിനുശേഷം അതിനു മുകളിൽ ആയി നെയ്യ്/ ഓയിൽ തടവണം, എന്നിട്ട് തിരിച്ചും മറിച്ചും ഇട്ട് രണ്ട് സൈഡും അവിടെയായി ഗോൾഡൻ ബ്രൗൺ കളർ ഒക്കെ ആയി വെന്തുവരുമ്പോൾ എടുത്തു മാറ്റാവുന്നതാണ്. തിരിച്ചും മറിച്ചും ഇട്ടു കൊടുക്കുമ്പോൾ നെയ്യ് തടവി കൊടുക്കേണ്ടതുണ്ട്. ഇതുപോലെ എല്ലാം ചെയ്തിട്ടുണ്ടെങ്കിൽ സ്വാദിഷ്ടമായ ബ്രേക്ഫാസ്റ്റ് തയ്യാറായിരിക്കും. ഇതിനൊപ്പം ചിക്കൻ കറി, മുട്ട റോസ്റ്റ്, വെജിറ്റബിൾ കുറുമ എന്നിവയൊക്കെ അടിപൊളിയായി ചേർന്ന് പോകുന്നതാണ്.