വെറുതെ മിഠായി വാങ്ങി കഴിക്കാതെ അതും ബ്രഡും ചേർത്ത് അഞ്ചുമിനിറ്റിൽ സ്നാക്ക് ഉണ്ടാക്കാം

വെറുതെ മിഠായി വാങ്ങി കഴിക്കാതെ അതും ബ്രഡും ചേർത്ത് അഞ്ചുമിനിറ്റിൽ സ്നാക്ക് ഉണ്ടാക്കി വയറുനിറയെ കഴിക്കാം.

ഇതിനായി രണ്ട് ബ്രെഡ് എടുത്തു അതിൻറെ അരിക് വശങ്ങളെല്ലാം മുറിച്ചുകളഞ്ഞു ബ്രെഡ് ക്രംസ്‌ ഉണ്ടാക്കി വെക്കാം, എന്നിട്ട് വെള്ള ഭാഗം മാത്രം ഒരു ചപ്പാത്തി കൊണ്ടു നൈസായിരുന്നു പരത്തി എടുക്കാം. അതിനുശേഷം ഒരു ബൗളിൽ ഒരു ടേബിൾസ്പൂൺ മൈദയും അല്പം വെള്ളമൊഴിച്ച് കലക്കി ഒരു പേസ്റ്റ് പോലെ ആക്കി കഴിഞ്ഞു ബെഡ് എടുത്തു അതിനുള്ളിൽ ഒരു കിറ്റ് കാറ്റ് പീസ് വച്ചു കൊടുക്കാം.

പത്തു രൂപയുടെ കിറ്റ് കാറ്റ് വാങ്ങിയിട്ടുണ്ടെങ്കിൽ അത് രണ്ടായി പൊട്ടിച്ച് ബ്രെഡിന് നടുവിലായി വച്ച് ചുരുട്ടി മൈദ പേസ്റ്റ് സൈഡിൽ തേച്ചു ഇവ ഒട്ടിച്ചു ഒരു റോള് പോലെ ആക്കാം, ഇതിനായി കിറ്റ്കാറ്റ് തന്നെ എടുക്കണമെന്നില്ല, പകരം നിങ്ങൾക്കിഷ്ടമുള്ള ഡയറി മിൽക്ക്, മിൽക്കി ബാർ അങ്ങനെ ഏതു ചോക്ലേറ്റ് ആയാലും ഉപയോഗിക്കാം.

അതിനുശേഷം ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ചു നല്ലപോലെ ബീറ്റ് ചെയ്തു അതിലേക്കു രണ്ടു നുള്ള് കറുവപ്പട്ട പൊടിച്ചത് താല്പര്യമുണ്ടെങ്കിൽ ചേർത്ത് വീണ്ടും ബീറ്റ് ചെയ്യാം, ഒപ്പം മധുരത്തിന് ഒരു ടീസ്പൂൺ പഞ്ചസാര കൂടി ചേർത്ത് ബീറ്റ് ചെയ്യാവുന്നതാണ്, എന്നിട്ട് ബ്രെഡ് റോള് ഇൗ മുട്ട മിക്‌സിൽ മുക്കി ബ്രഡ് ക്രംസിൽ പൊതിഞ്ഞു എടുക്കാം.

ബ്രെഡ് ക്രംസ് പൊടിക്കുമ്പോൾ ഒരു നുള്ളു മഞ്ഞൾപൊടിയും, ഒരുനുള്ള് മുളകുപൊടിയും കൂടി ചേർത്താൽ കൂടുതൽ നന്നായിരിക്കും. ഇങ്ങനെ എല്ലാം പൊതിഞ്ഞ് എടുത്തതിനുശേഷം ഒരു കുഴിയുള്ള കടായി അടുപ്പത്തുവച്ച് ഫ്രൈ ചെയ്യുവാൻ ആവശ്യമുള്ള എണ്ണ ഒഴിച്ചു കൊടുക്കണം. ബ്രഡ് ആയതുകൊണ്ട് ഒരുപാട് എണ്ണ കുടിക്കും എന്ന പേടി ഉണ്ടാവും, ആയതിനാൽ എന്നാൽ മീഡിയത്തിലും ഹൈ ഫ്ലെയിമിനും ഇടയിൽ തീവച്ചു കൊണ്ട് പെട്ടെന്ന് ഫ്രൈ ചെയ്ത് എടുക്കുകയാണെങ്കിൽ എണ്ണം ഒട്ടുംതന്നെ കുടിക്കുകയില്ല.

അപ്പോൾ നല്ല ചൂടായ എണ്ണയിലേക്ക് ഓരോന്നും ഇട്ട് കൊടുത്തു പെട്ടെന്ന് തന്നെ ഇവ തിരിച്ചും മറിച്ചുമിട്ട് എടുക്കാം, പെട്ടെന്ന് തന്നെ ഇവ മൊരിഞ്ഞു കിട്ടുന്നതാണ്. ശേഷം നല്ലൊരു സ്നാക്ക് ആയി നമുക്ക് ഉത്ത് കഴിക്കാവുന്നതാണ്. പുറത്തു നല്ല ക്രിസ്പിയും അകത്തു നല്ല സോഫ്റ്റ് ആയിട്ടുള്ള ബ്രഡും ചോക്ലേറ്റും എല്ലാം ചേരുമ്പോൾ പ്രത്യേക രുചിയാണ്, ഇത് കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരുപാട് ഇഷ്ടപ്പെടുന്നതാണ്. വെറുതെ മിഠായി വാങ്ങി കഴിക്കാതെ അതും ബ്രഡും ചേർത്ത് അഞ്ചുമിനിറ്റിൽ സ്നാക്ക് ഉണ്ടാക്കി വയറുനിറയെ കഴിക്കാം.

ഈ സ്നാക്ക്‌ ഉണ്ടാക്കുന്ന രീതി കാണണം എങ്കിൽ നിങ്ങൾക്ക് കാണാം.

Leave a Reply

Your email address will not be published. Required fields are marked *