സ്വാദിഷ്ടമായ, സൂക്ഷിച്ചുവെയ്ക്കാവുന്ന ചെമ്മീൻ ചമ്മന്തി പൊടി ഇന്ന് നിങ്ങൾക്കായി പങ്കുവെക്കുന്നു

വളരെ സ്വാദിഷ്ടമായ ഒരുപാട് കാലം സൂക്ഷിച്ചുവെയ്ക്കാവുന്ന ചെമ്മീൻ ചമ്മന്തി പൊടി റെസിപി ഇന്ന് നിങ്ങൾക്കായി പങ്കുവെക്കുന്നു. ചമ്മന്തി പൊടിയോട് പ്രത്യേക ഇഷ്ടമുള്ള ഒരുപാട് ആളുകൾ ഉണ്ടാകും. അച്ചാറ് പോലെ തന്നെ എല്ലാ ദിവസവും

ചോറിനൊപ്പം ചമ്മന്തിപ്പൊടി കൂട്ടുന്നതും ശീലമാണ്. ചോറിനൊപ്പം മാത്രമല്ല ദോശയ്ക്കും ഇഡ്ഡലിക്കും ഒക്കെ ചമ്മന്തിപ്പൊടി നമ്മൾ ഉപയോഗിക്കാറുണ്ട്, എന്നാൽ നോൺവെജ് ടച്ച് കൊണ്ടുവരുന്ന ഉണക്ക മീൻ ചമ്മന്തി പൊടി ആണ് ഇന്ന് നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. ചോറിനൊപ്പം കഴിക്കാനും ദോശയുടെ ഒപ്പം കഴിക്കുവാനും ഒക്കെ നല്ല രുചി തന്നെയാണ്. ഇത് ഉണ്ടാക്കി വച്ചാൽ കുറച്ച് അധികം കാലം നമുക്ക് സൂക്ഷിച്ചുവെക്കാനും സാധിക്കുന്നു. ഇതിനുവേണ്ടി ആവശ്യമുള്ളത് ഒരു കപ്പ് ഉണക്കച്ചെമ്മീൻ, അരക്കപ്പ് നാളികേരം ചിരകിയത്, 10 വറ്റൽ മുളക്, 5 ചെറിയ ഉള്ളി, ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി, മൂന്നു തണ്ട് കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ മാത്രമാണ്. അപ്പോൾ തീർച്ചയായും ഉണ്ടാക്കി നോക്കാം, ഇഷ്ടമായാൽ

മറ്റുള്ളവർക്കും ഇത് നിർദ്ദേശിക്കാം.