തേങ്ങ അരക്കാതെ ഒരു സ്പെഷ്യൽ മുരിങ്ങയില കറി, ചോറിനു ഇത് മാത്രം മതി

തേങ്ങ അരക്കാതെ വളരെ എളുപ്പത്തിൽ നല്ല രുചികരം ആയി ഉണ്ടാക്കാൻ പറ്റുന്ന മുരിങ്ങയില കറിയുടെ റെസിപ്പി ആണ് കാണിക്കുന്നത്. ചോറിനും ചപ്പാത്തിക്കും കഴിക്കാൻ പറ്റിയ ഒരു കറിയാണ്. ചോറിന് കൂടെ ആണെങ്കിൽ ഈ കറിയും ഒരു അച്ചാറും പപ്പടം ഉണ്ടെങ്കിൽ ഊണ് അടിപൊളി ആകും.

തേങ്ങ അരക്കാതെ സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുന്ന മുരിങ്ങയിലക്കറി ഉണ്ടാക്കിയെടുക്കാൻ ആദ്യം തന്നെ ഫ്രഷ് ആയിട്ടുള്ള കുറച്ച് മുരിങ്ങയില എടുക്കാം, അതിനോടൊപ്പം ഒരു സവാള 4 പച്ചമുളക് ഒരു ചെറിയ കഷണം ഇഞ്ചി 2 തക്കാളി, പുളി കൂടുതൽ വേണമെങ്കിൽ തക്കാളി കൂട്ടാം, അതിനോടൊപ്പം 250 എംഎൽ, കപ്പിന് മുക്കാൽ ഭാഗത്തോളം പരിപ്പും എടുക്കുക. അതിനോടൊപ്പം തന്നെ മുക്കാൽ ടേബിൾസ്പൂൺ മുളകുപൊടി, അരടീസ്പൂൺ മഞ്ഞൾപൊടി രണ്ടുമൂന്നു പിഞ്ചു ഉലുവപ്പൊടി, ഉപ്പു മാത്രം മതിയാവും, ഇപ്പോൾ നമുക്ക് ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആദ്യം പരിപ്പ് വൃത്തി ആയികഴുകി കുക്കറിൽ ഇട്ട് ഒരു വിസില് വരും വരെ വേവിച്ചെടുക്കുക, അതിനുശേഷം ഒരു പാൻ വെച്ചു കൊടുക്കുക അതിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക എണ്ണ ചൂടാകുമ്പോൾ ഒരു ടീസ്പൂൺ ജീരകം ചേർത്ത് പൊട്ടിക്കുക ജീരകം പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് സവാള ചെറുതായി അരിഞ്ഞതും ഇഞ്ചി ചെറുതായി അരിഞ്ഞതും പച്ചമുളക് കീറിയതും ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴന്നുവരുമ്പോൾ ചെറുതായി കട്ട് ചെയ്തു വച്ചിരിക്കുന്ന തക്കാളി ചേർത്ത് വഴറ്റിയെടുക്കുക നന്നായി വഴന്നുവരുമ്പോൾ അതിലേക്ക് മുക്കാൽ ടേബിൾസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി രണ്ടുമൂന്ന് പിഞ്ചു ഉലുവാപ്പൊടി ചേർത്ത് നന്നായി ഇളക്കുക പൊടി നന്നായി മൂത്ത ശേഷം കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മുരിങ്ങയില ചേർത്തിളക്കുക.

മുരിങ്ങയില നന്നായി വഴറ്റിയശേഷം അതിലേക്ക് ആദ്യം തന്നെ വേവിച്ചുവെച്ചിരിക്കുന്ന പരിപ്പ് ചേർത്ത് ഇളക്കുക ചപ്പാത്തിക്ക് ആണെങ്കിൽ അധികം വെള്ളം ചേർക്കാതെ ഉപയോഗിക്കാം, ചോറിന് കൂട്ടത്തിൽ ആണെങ്കിൽ അൽപം വെള്ളം ചേർത്ത് ഒരു മൂന്നു നാല് മിനിറ്റ് പാകം ചെയ്തെടുക്കുക, ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക അതിനുശേഷം തളിച്ച് ചേർക്കാം.

തളിച്ച് ചേർക്കാൻ വേണ്ടി ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക അതിലേക്ക് അല്പം കടുകും ഹാഫ് ടീസ്പൂൺ ജീരകം ചേർത്ത് കൊടുക്കുക കടുക് പൊട്ടി അതിനുശേഷം വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കാം നമ്മുടെ കറിക്ക് നല്ലൊരു ടേസ്റ്റ് കൊടുക്കാൻ വേണ്ടിയാണ് വെളുത്തുള്ളി ചേർത്ത് കൊടുക്കുന്നത് അതിനോടൊപ്പം തന്നെ ഗ്യാസ്ട്രൈറ്റിസ് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയില്ല.

വെളുത്തുള്ളി നന്നായിട്ട് മൂത്തു വരുമ്പോൾ അതിലേക്ക് ഉണക്കമുളക് ചേർത്ത് കൊടുക്കാം എല്ലാം പാകത്തിന് മൂത്തുവരുമ്പോൾ കറിയിലേക്ക് ചേർത്തിളക്കുക. രുചികരം ആയിട്ടുള്ള തേങ്ങ ചേർക്കാത്ത പരിപ്പ് കറി റെഡി ആയി കിട്ടും, അതിന്റെ കൂടെ തന്നെ വളരെ നല്ലതാണ് ഈ മുരിങ്ങയില, കൂടുതൽ വിശദമായി അറിയാൻ വേണ്ടി താഴെക്കാണുന്ന വീഡിയോ കണ്ട് മനസ്സിലാക്കുക.