വായിൽ വെള്ളമൂറുന്ന കിടിലൻ ഉണക്ക ഇറച്ചി റോസ്റ്റ് എളുപ്പത്തിൽ തയ്യാറാക്കാം

മലയാളികളുടെ ഏറ്റവും ഇഷ്ടപെട്ട ഒരു തനി നാടന്‍ വിഭവം ആണല്ലോ ഇടിയിറച്ചി . നോൺ വെജ് ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ഇടിയിറച്ചി. ഉണക്കി എടുത്തു വയ്ക്കുന്ന പണി ഒഴിച്ചാൽ (ഉണക്കി എടുത്തു വച്ചാൽ ) ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ഒരു ഫുഡ്‌ കൂടിയാണ് edi ഇറച്ചി. ഇടിയിറച്ചിയുടെ ടേസ്റ്റ് ഒരിക്കൽ കഴിച്ചാൽ നാവിൽ നിന്ന് പോവില്ല അത്രയ്ക്ക് രുചികരം ആണ്. ഇടിയിറച്ചിയുടെ ടേസ്റ്റ് അറിയാത്തവർ ആരും കാണില്ല. നിങ്ങൾ എന്തായാലും ഒരുവട്ടം എങ്കിലും ഉണ്ടാക്കി നോക്കണം.

നല്ല അടിപൊളി ബീഫ് കിട്ടിയാലോ സാധാരണയായി നമ്മൾ കറി വെക്കും ,ചിലപ്പോ ഉലർത്തും ,വരട്ടും റോസ്റ്റ് ചെയ്യും , എന്നാൽ നിങ്ങൾ ഇനി ഒരുവട്ടം എങ്കിലും അതു ഉണക്കി എടുത്തു ഇടിച്ചു ചതച്ചു നല്ല വറ്റൽമുളകും ഉള്ളിയും കറിവേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റിമൂത്തുവരുമ്പോ ഇത്തിരി മസാലയും ലേശം പൊടികയും ചേർത്ത് മൂപ്പിച്ചു എടുത്താലോ പൊറോട്ട, ചപ്പാത്തി, നല്ല ചൂട് ചോറ്, കഞ്ഞി ഏതായാലും നല്ല കോമ്പിനേഷൻ ആണേ. നല്ല നാടൻ ഇടി ഇറച്ചി റോസ്റ്റ് നല്ലവണ്ണം എണ്ണയിൽ മൂപ്പിച്ചു എടുത്താൽ ഹോസ്റ്റലുകാർക്കും കൊണ്ടുപോകാം. സാധാരണയായി നല്ല പോത്തിറച്ചി ആണ് ഉണങ്ങി എടുത്തു ഇടിയിറച്ചിയായിട്ടു ഉപയോഗിക്കാറ്.

നല്ല ഇറച്ചി വാങ്ങി കനം കുറച്ചു നീളത്തിൽ മുറിച്ചു ആവിശ്യത്തിന് ഉപ്പും മുളകും തേച്ചു പിടിപ്പിച്ചു നല്ല പൊരി വെയിലത്തു ഒരു മൂന്ന് നാല് ദിവസം ഉണങ്ങി (നല്ലവണ്ണം ഉണങ്ങണം അല്ലേൽ പെട്ടന്നു ചീത്ത ആയിപ്പോകും ) എടുത്തു വായു കടക്കാത്ത പാത്രത്തിൽ ഇട്ടു സൂക്ഷിക്കാം. എന്നിട്ടു ആവിശ്യത്തിന് എടുത്തു ഉണ്ടാക്കാം. പിന്നെ നല്ല വണ്ണം ഉണങ്ങിയാൽ കുറേക്കാലം കേടുവരാതെ ഇരിക്കും.