കുറച്ചു കാലം കഴിഞ്ഞു ഉപയോഗിക്കുന്ന ദോശക്കല്ലിനു മയക്കം കുറവാണ്, അത്എളുപ്പം മയക്കി എടുക്കാം

ഒരുപാട് ഉപയോഗിക്കാത്ത ദോശക്കല്ല് അല്ലെങ്കിൽ കുറച്ചു കാലം കഴിഞ്ഞു ഉപയോഗിക്കുന്ന ദോശക്കല്ലിനു മയക്കം കുറവാണ്, അത് നിമിഷങ്ങൾക്കുള്ളിൽ മയക്കി എടുക്കാം.

സാധാരണ ദോശ കല്ല് വാങ്ങുമ്പോൾ പലപ്പോഴും എണ്ണ തടവിയാൽ പോലും അടിയിൽ പിടിക്കുന്ന പ്രശ്നമുണ്ടാകും, ചിലപ്പോൾ സെരിക്കും ഇത് മയക്കി എടുക്കാത്തത് കൊണ്ടാണ്, ആയതിനാൽ പെട്ടെന്ന് തന്നെ നമുക്ക് വീട്ടിൽ മയക്കി എടുക്കാനായി ആദ്യം തന്നെ ദോശക്കല്ല് അടുപ്പത്ത് വച്ച് നല്ലപോലെ ചൂടാക്കണം അതിനുശേഷം ഒരു കപ്പ് ചെറിയ ചൂടുള്ള വെള്ളത്തിലേക്ക് ഒരു ഉണ്ട് പുളി എടുത്ത് നല്ലപോലെ അതിൽ ഞെരടി പിഴിഞ്ഞ് എടുക്കുക എന്നിട്ട് പുളിവെള്ളം ആകുമ്പോൾ അത് ചൂടായ ദോശക്കല്ലിലേക്ക് വെള്ളം ഒഴിച്ചു കൊടുത്തു എല്ലാ ഭാഗത്ത് ആക്കി നല്ലപോലെ തിളപ്പിച്ച് എടുക്കണം, ഇടക്കിടക്ക് മിക്സ് ചെയ്തു കൊണ്ടും ഇരിക്കാം, എന്നിട്ട് ഇത് വെള്ളമെല്ലാം വറ്റി പുളി മാത്രമാകുന്ന പരുവമാകുമ്പോൾ മാത്രം ഫ്‌ളെയിം ഓഫ് ചെയ്യാം, അതിനുശേഷം ചൂടാറി കഴിയുമ്പോൾ ഈ പുളിയും മറ്റും ഉള്ള ദോശക്കല്ല് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാം.

എന്നിട്ട് കഴുകിയെടുത്ത ദോശകല്ലു വീണ്ടും അടുപ്പത്ത് വെച്ച് അതിലേക്ക് ഓയിൽ തടവി കൊടുക്കാം, ശേഷം അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് ഓംലെറ്റ് പോലെ വട്ടത്തിൽ തന്നെ എല്ലാവടെയും പരത്തി കൊടുക്കുക, അതിനുശേഷം വെന്തുവരുമ്പോൾ അതിൽ നിന്ന് എടുക്കാം, അതിനുശേഷം ആ കല്ലിലേക്ക് തന്നെ ഉടനെ നെയ്യ് ഒഴിച്ച് കൊടുക്കണം, നെയ്യ് തന്നെ ഒഴിക്കണമെന്ന് നിർബന്ധമുണ്ട് അതിനുശേഷം അതിലേക്ക് ദോഷമാവും മറ്റും ഒഴിച്ച് ചുട്ടെടുക്കാവുന്നതാണ്.

ആദ്യത്തെ ഒന്നോ രണ്ടോ വട്ടം മാത്രം നെയ്യ് തേച്ചു കൊടുത്താൽ മതിയാകും, അതിനുശേഷം സാധാ പോലെ ഓയിൽ തേച്ചു നിങ്ങൾക്ക് ദോശ തയ്യാറാക്കാം. അപ്പോൾ ഇത് എല്ലാവർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *