ദോശക്കും ഇഡ്ഡലിക്കും ഒപ്പം കിടിലൻ കോമ്പിനേഷൻ ആയ തൈരും തേങ്ങയും ചേർത്തിട്ടുള്ള ചട്ണി ഉണ്ടാക്കാം

ദോശക്കും ഇഡ്ഡലിക്കും ഒപ്പം കിടിലൻ കോമ്പിനേഷൻ ആയ തൈരും തേങ്ങയും ചേർത്തിട്ടുള്ള ചട്നി ഇതുവരെ കഴിച്ചിട്ടില്ലെങ്കിൽ ഒരു തവണയെങ്കിലും ഉണ്ടാക്കി കഴിച്ചു നോക്കണം, പിന്നെ ഈ ഒരു ചട്ടിണി അല്ലാതെ വേറെ ഒന്നും ഇവക്കൊപ്പം നിങൾ കഴിക്കില്ല, അത്രക്ക് രുചികരമാണ് ഇവ രണ്ടും കൂടി ചേരുമ്പോൾ. ഇതിനായി ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് അരമുറി തേങ്ങ ചിരവിയത് ഒപ്പം മീഡിയം വലുപ്പത്തിലുള്ള ഇഞ്ചി ചീകിയത്, രണ്ട് പച്ചമുളക്, രണ്ട് സ്പൂൺ തൈര് ഒക്കെ ചേർത്ത് അരച്ചെടുക്കുക.

എന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പ്, അല്പം വെള്ളം മാത്രം ചേർത്ത് വീണ്ടും അടിച്ചെടുക്കാം. എന്നിട്ട് ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടി വരുമ്പോൾ അതിലേക്ക് രണ്ട് വറ്റൽമുളക് അല്പം അൽപ്പം കറിവേപ്പില ഇട്ട് അതൊന്നും മൊരിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യാം, എന്നിട്ട് അതിലേക്കു ചട്നി ഒഴിച്ച് മിക്സ് ചെയ്യാം, അപ്പോൾ ചീനചട്ടിയിൽ ചൂട് കൊണ്ടുതന്നെ ഇതൊന്നു ചൂടായി കിട്ടും, അങ്ങനെ നല്ല കിടിലൻ ചട്നി തയ്യാറാകുന്നതാണ്. തീർച്ചയായും റെസിപി നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും.