ബേക്കറികളിൽ നിന്നു ലഭിക്കുന്ന കൊട്ട കേക്ക്/കപ്പ്കേക്ക് എളുപ്പം ഓവൻ ഒന്നുമില്ലാതെ വീട്ടിൽ റെഡി

പണ്ടൊക്കെ ബേക്കറികളിൽ നിന്നു ലഭിക്കുന്ന കൊട്ട കേക്ക്/കപ്പ്കേക്ക് എളുപ്പം ഓവൻ ഒന്നുമില്ലാതെ വീട്ടിൽ തയ്യാറാക്കാം.

ഇതിനായി ഒരു ബൗളിന് മുകളിലായി അരിപ്പ വച്ചതിനുശേഷം അതിലേക്ക് ഒന്നര കപ്പ് മൈദ, രണ്ട് ടേബിൾസ്പൂൺ കോൺഫ്ളവർ, ഒരു ടേബിൾസ്പൂൺ പാൽപ്പൊടി (അത് ഉണ്ടെങ്കിൽ മാത്രം ഇട്ടാൽ മതിയാകും), ഒന്നര ടീസ്പൂൺ ബേക്കിംഗ് പൗഡർ, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ, രണ്ട് നുള്ള് ഉപ്പ് എല്ലാം ചേർത്ത് അരിച്ചു ബൗളിലേക്ക് ഇട്ടു കൊടുക്കാം, ഇത് രണ്ടുമൂന്നു തവണ അരിച്ചെടുക്കണം.

ശേഷം ബൗൾ മാറ്റി വച്ച് ഒരു പാനിലേക്ക് മുക്കാൽകപ്പ് തണുപ്പില്ലാത്ത പാൽ, 55 ഗ്രാം ഉപ്പില്ലാത്ത തണുപ്പ് ഒട്ടുമില്ലാത്ത ബട്ടർ, ഒരു ടേബിൾ സ്പൂൺ നെയ് കൂടി ചേർത്ത് ഇവ എല്ലാം അലിഞ്ഞു എല്ലാം ഒന്ന് മിക്സ് ആക്കി എടുക്കണം, അങ്ങനെ ആയാൽ അപ്പോൾ തീ ഓഫ് ചെയ്യാം, പാൽ തിളപ്പിക്കേണ്ടതില്ല.

എന്നിട്ട് ഒരു ബൗളിലേക്ക് രണ്ടു മുട്ട ബീറ്റർ വച്ച് ബീറ്റ് ചെയ്തു വെള്ള പത പോലെ ആക്കണം, ഇങ്ങനെ ബീറ്റ് ചെയ്യുമ്പോൾ ഒരു കപ്പ് പഞ്ചസാര കൂടി ഇട്ടുകൊടുക്കാം, ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വാനില എസ്സൻസ്, 2-3 തുള്ളി പൈനാപ്പിൾ എസൻസ്, 2-3 തുള്ളി ഓറഞ്ച് എസ്സെൻസ് ചേർത്ത് വിസ്‌ക്/സ്പൂൺ വച്ച് മിക്സ് ചെയ്യാം, (കൂടുതൽ എസ്സൻസ് ചേർക്കരുത്).

പിന്നെ അതിലേക്ക് ചൂടോടുകൂടിയുള്ള പാലിന്റെ മിക്സ് ചേർത്ത് ബീറ്റ് ചെയ്തു കൊടുക്കാം, ശേഷം അതിലേക്ക് പൊടി കുറച്ച് കുറച്ചായി ഇട്ട് വിസക്ക് വച്ച് ഇളക്കി(ബിറ്റർ ഉപയോഗിക്കരുത്), പിന്നെ വേണമെങ്കിൽ നിറത്തിനായി 2 തുള്ളി ഫുഡ് കളർ തലപര്യമുണ്ടെങ്കിൽ ചേർത്തു ഇളക്കാം, എന്നിട്ട് നല്ല കട്ടിയുള്ള ഒരു ബാറ്റർ ആകുമ്പോൾ പേപ്പർ ഗ്ലാസ് ഉണ്ടെങ്കിൽ അതിലേക്ക് പകുതിയോളം ഈ മാവ് ഒഴിച്ചു തട്ടി സെറ്റ് ആക്കി കൊടുക്കാം.

ഇതുപോലെ 4-5 എണ്ണം ചായപ്പാത്രം പോലെയുള്ള ഒരു കട്ടിയുള്ള പാത്രത്തിലേക്ക് വച്ചുകൊടുത്തു ഒരു വലിയ പാനിൽ ഉപ്പ് അടിയിൽ വിതറി കൊടുത്തതിനുമുകളിലായി തട്ടു ഇറക്കിവെച്ച് 10 മിനിറ്റ് അടച്ചു വെച്ചു ചൂടാക്കിയതിനുശേഷം തുറന്നു തട്ടിനുമുകളിലായി പേപ്പർ ഗ്ലാസ് വച്ച ഒആത്രം വച്ചുകൊടുത്തു അടച്ചു മീഡിയം തീയിൽ രണ്ടുമൂന്നു മിനിറ്റ് ചൂടാക്കിയതിനുശേഷം, പിന്നെ ചെറുതീയിൽ ആക്കി 30-35 മിനിറ്റ് കേക്ക് ബേക്ക് ചെയ്യുന്ന പോലെ തന്നെ കുക്ക് ചെയ്യാം. കൂടുതൽ മുറിഞ്ഞു കിട്ടണമെങ്കിൽ 5 മിനിറ്റ് കൂടി ബേക്ക് ചെയ്യാം, എന്നാൽ കൂടുതൽ നേരം ചെയ്യരുത്.

അതിനുശേഷം തുറന്നുനോക്കി പേപ്പർ ഗ്ലാസ് എടുത്തിട്ടുണ്ടെങ്കിൽ അടിപൊളി പൂ കേക്ക്/ കോട്ട കേക്ക് തയ്യാറാക്കുന്നതാണ്, ഇത് നമുക്ക് ചൂടാറി കഴിഞ്ഞ് കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *