ബാക്കി വന്ന ചോറു കൊണ്ട് നല്ല എരിവുള്ള ക്രിസ്പി ആയ ഒരു കിടിലം വിഭവം, ഉഗ്രൻ റെസിപ്പി അറിയാം

ബാക്കി വന്ന ചോറു കൊണ്ട് നല്ല എരിവുള്ള ക്രിസ്പി ആയ ഒരു വിഭവം.

മിക്ക ദിവസങ്ങളിലും നമുക്ക് ചോറ് ബാക്കി വരുന്നുണ്ടാകും, അത് വച്ചു എന്തെങ്കിലും സ്നാക്ക്‌ തയ്യാറാക്കാൻ സാധിക്കുകയാണെങ്കിൽ ചായയോടൊപ്പം അതു വൈകുന്നേരങ്ങളിൽ കഴിക്കാൻ കൊടുക്കാം. ചോറ് കൊണ്ടു ഉണ്ടാക്കുന്നത് കൊണ്ടു അതിൻറെ ഒരു ചൊവ വരും എന്ന് പലർക്കും സംശയം ഉണ്ട്, എന്നാല് അതിലേക്ക് മറ്റു ചേരുവകളും എല്ലാം ഇടുമ്പോൾ ചോറ് കൊണ്ട് ചെയ്തതാണെന്ന് ആരുംതന്നെ പറയുകയല്ല, നല്ല രുചി ആയിരിക്കും.

ഇതിനായി ആവശ്യമുള്ളത് ഒരു ഗ്ലാസ് ചോറ് ഏത് അരിയുടെ ചോറ് ആയാലും കുഴപ്പമില്ല, 5 ടേബിൾ സ്പൂൺ ചെറുപയർ, രണ്ട് ഉരുളക്കിഴങ്ങ്, ഒരു ചെറിയ പീസ് ഇഞ്ചി, 2 വലിയ വെളുത്തുള്ളി മല്ലിയില അരിഞ്ഞത്, ഒരു സവാള, എരുവിന് അനുസരിച്ച് പച്ചമുളക്, അര ടീ സ്പൂൺ ചെറുനാരങ്ങാനീര്, ഒരു ടീസ്പൂൺ ജീരകം, അല്പം വറ്റൽമുളക് പൊടിച്ചത്, ആവശ്യത്തിന് ഉപ്പ്, ഓയില് എന്നിവ മാത്രം മതിയാകും. ഇത്രയും ചേരുവകൾ വരുമ്പോൾ നല്ലൊരു കറിസ്പി ആയ സ്നാക്സ് തന്നെയാണ് ലഭിക്കുക,

നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു, ഇത് തയ്യാറാക്കുന്ന രീതി വീഡിയോയിൽ നിങ്ങൾക്കായി കാണിച്ചുതരുന്നു. കടപ്പാട്: Mia Kitchen.

Leave a Reply

Your email address will not be published. Required fields are marked *