ഇനി വീട്ടിൽ പൂരി ഉണ്ടാകുമ്പോൾ ഒട്ടും എണ്ണ കുടിക്കാതെ, നല്ല വീർത്ത്‌ ക്രിസ്പി പൂരി റെഡി

ഇനി വീട്ടിൽ പൂരി ഉണ്ടാകുമ്പോൾ ഒട്ടും എണ്ണ കുടിക്കാതെ, ഒപ്പം അത് ചുങ്ങി പോകാതെ നല്ല വീർത്ത്‌ ക്രിസ്പി ആയി കിട്ടാനുള്ള മാർഗം ആണ് താഴെ.

അപ്പോൾ നല്ല വീർത്ത ക്രിസ്പി ആയിട്ടുള്ള പൂരി ഉണ്ടാക്കുവാൻ ഒരു ബൗളിൽ രണ്ട് കപ്പ് ഗോതമ്പുപൊടി ഇട്ടു കൊടുക്കുക, ശേഷം അതിലേക്ക് രണ്ട് ടേബിൾസ്പൂൺ റവ, രണ്ട് ടേബിൾസ്പൂൺ മൈദ, രണ്ട് ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ചേർത്ത് എല്ലാം കൂടി ഒന്നു മിക്സ് ചെയ്തു വയ്ക്കാം, ശേഷം അതിലേക്ക് ഒരു കപ്പ് വെള്ളം നല്ലപോലെ തിളപ്പിച്ചതിൽ ആവശ്യത്തിന് ഉപ്പും കൂടിയിട്ട് മിക്സ് ചെയ്ത്, കുറച്ചു കുറച്ചായി ഒഴിച്ചു കുഴച്ചെടുക്കുക.

പൂരിക്ക് മാവ് കുഴക്കുമ്പോൾ ഒരുപാട് സോഫ്റ്റായി കുഴക്കേണ്ടതില്ല, അങ്ങനെ കുഴയ്ക്കുകയാണെങ്കിൽ ഇത് എണ്ണയിലിട്ട് ഫ്രൈ ചെയ്യുമ്പോൾ ഒരുപാട് എണ്ണ കുടിക്കുന്നതാണ്. അപ്പോൾ കൂടുതൽ വെള്ളം ഒന്നും ചേർക്കാതെ അത്യാവശ്യം കട്ടിയിൽ തന്നെയുള്ള മാവ് തന്നെയായിരിക്കണം പൂരിക്ക് ഉപയോഗിക്കേണ്ടത്, ശേഷം അതൊരു വലിയ ഉണ്ട് ഉരുളയാക്കി അതിനുമുകളിലായി കുറച്ച് എണ്ണ തടവി കൊടുത്തു അടച്ചു 15 തൊട്ട് 30 മിനിറ്റ് വരെ വയ്ക്കാവുന്നതാണ്.

പിന്നീട് തുറന്നു നോക്കുമ്പോൾ ചെറുതായൊന്നു മാവ് സോഫ്റ്റായി കിട്ടുന്നതാണ്, അത്രയും തന്നെ പൂരിക്ക് മതിയാകും. ശേഷം ഒന്നുകൂടി കുഴച്ച് ചെറിയ ചെറിയ ഉരുള ആക്കി ഇവ പൂരിയുടെ വട്ടത്തിൽ തന്നെ പരത്തി എടുക്കാം. (അതായത് ഒരുപാട് കട്ടിയില്ലും എന്നാൽ ഒരുപാട് നേർത്ത രീതിയിലും പരത്തരുത്).

അതിനുശേഷം ഒരു കടായി അടുപ്പത്ത് വെച്ച് അതിൽ ഫ്രൈ ചെയ്യുവാനുള്ള എണ്ണ നല്ല രീതിയിൽ തന്നെ ഒഴിച്ചു കൊടുക്കണം. ശേഷം അത് നല്ലപോലെ ചൂടായിട്ട്‌ വേണം പൂരി ഇട്ടു കൊടുക്കുവാൻ, അപ്പൊൾ എണ്ണ ചൂടായോ എന്നറിയാനായി ഒരു ചെറിയ മാവ് അതിലേക്കിട്ട് കൊടുക്കുമ്പോൾ അത് പൊങ്ങി വരുകയാണെങ്കിൽ ചൂടായി എന്ന് മനസ്സിലാക്കാം.

അപ്പോൾ തീ മീഡിയം ഫ്ലെയിമിൽ ഇട്ട് വേണം പൂരി ഇട്ടു കൊടുക്കാൻ, എന്നിട്ട് അങ്ങോട്ടുമിങ്ങോട്ടും പെട്ടെന്ന് മറിച്ചിട്ടു കൊടുക്കുമ്പോൾ തന്നെ ഇത് പൊന്തി പുറമേയുള്ള കളർ ചെറുതായൊന്നു മാറി വരുന്നത് കാണാം, ശേഷം ഇത് എടുത്തു മാറ്റാവുന്നതാണ്. അപ്പോൾ നല്ല ക്രിസ്പി ആയിട്ടുള്ള പൂരി നമ്മുക്ക് ലഭിക്കുന്നതാണ്.

2 thoughts on “ഇനി വീട്ടിൽ പൂരി ഉണ്ടാകുമ്പോൾ ഒട്ടും എണ്ണ കുടിക്കാതെ, നല്ല വീർത്ത്‌ ക്രിസ്പി പൂരി റെഡി

Leave a Reply

Your email address will not be published. Required fields are marked *