അഞ്ചു ചേരുവകൾ കൊണ്ട് നമുക്ക് ഒരുപാട് നൊസ്റ്റാൾജിയ തരുന്ന ക്രീം ബൺ ഉണ്ടാക്കാം, ഈസിയല്ലേ

അഞ്ചു ചേരുവകൾ കൊണ്ട് നമുക്ക് ഒരുപാട് നൊസ്റ്റാൾജിയ തരുന്ന ക്രീം ബൺ ഉണ്ടാക്കാം.

ഇതിനായി ഒരു ബൗളിലേക്ക് മുക്കാൽകപ്പ് ഇളം ചൂടുള്ള പാൽ ഒഴിച്ചു കൊടുക്കാം, പിന്നെ അതിലേക്ക് ഒരു സ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ യീസ്റ്റ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് 10 മിനിറ്റ് പൊങ്ങാൻ വേണ്ടി വെക്കാം. ആ സമയം ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദ മാവ്, മൂന്ന് ടേബിൾസ്പൂൺ പഞ്ചസാര, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ കൈവെച്ച് മിക്സ് ചെയ്തു കൊടുക്കാം, എന്നിട്ട് 10 മിനിറ്റിനുശേഷം പൊങ്ങിയ യീസ്റ്റ് കുറച്ചു കുറച്ചായി ഒഴിച്ചുകൊടുത്തു മിക്സ് ചെയ്ത ശേഷം നല്ലപോലെ കുഴച്ച് ചപ്പാത്തി മാവിനെക്കാളും കുറച്ച് ലൂസ് ആയിട്ട് വേണം മാവ് ആക്കാൻ അതുകൊണ്ടുതന്നെ കയ്യിൽ ഒക്കെ ഒട്ടി പിടിക്കാൻ സാധ്യതയുണ്ട്, എന്നാലും നല്ല സോഫ്റ്റ് ആയി തന്നെ ചെയ്യണം, എന്നിട്ട് അവസാനം ഒരു ടീസ്പൂൺ പൊടി കയ്യിലെടുത്ത് ഒന്നുകൂടി മിക്സ് ചെയ്തു വെക്കാം, ശേഷം ഈ മാവിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ഉപ്പ് ഇല്ലാത്ത ബട്ടർ ചേർത്ത് കൊടുക്കണം, അതും തണുപ്പില്ലാത്ത ബട്ടർ വേണം ചേർക്കാൻ, എന്നിട്ട് അതുമായി ഈ മാവ് നല്ലപോലെ കുഴച്ച് എടുത്തു വെക്കണം, എന്നിട്ട് വലിയ ഒരു ഉരുള ആക്കിയ ശേഷം ബൗളിൽ എല്ലാ ഭാഗത്തും എണ്ണ തടവി കൊടുത്തു അതിനുള്ളിൽ മാവ് വച്ച് മാവിന് മുകളിലായി ഓയിൽ തടവി ബൗൾ മൂടി വയ്ക്കാം.

അപ്പോൾ ഏകദേശം ഒന്നര തൊട്ട് രണ്ടു മണിക്കൂർ വരെ മാവ് പൊങ്ങാൻ വയ്ക്കാം, രണ്ടു മണിക്കൂറിനു ശേഷം പൊങ്ങിവന്ന മാവ് വീണ്ടും കുഴച്ച് എടുക്കാം, എന്നിട്ട് ബൺ തയ്യാറാക്കാനായി ചെറിയ ചെറിയ ഉരുളകളാക്കി എടുക്കണം, ഒട്ടുംതന്നെ പൊട്ടൽ ഇല്ലാത്ത രീതിയിൽ വേണം ഉരുളകളാക്കി എടുക്കാൻ അതിനുശേഷം അത് മാറ്റിവെച്ചു ഒരു പത്ത് പതിനഞ്ച് മിനിറ്റ് അങ്ങനെ തന്നെ വെക്കാം, 15 മിനിറ്റ് കഴിയുമ്പോൾ ഇത് ഒന്നു കൂടി പോയി കുഴക്കണം.

എന്നിട്ട് ഇത് ഫ്രൈ ചെയ്യാൻ ഒരു കടായി എടുത്തു അടുപ്പത്തു വച്ചു അത്യാവശ്യം ഫ്രൈ ചെയ്യാനുള്ള എണ്ണ ഒഴിച്ച് വളരെ ചെറുതീയിൽ ഇട്ടിട്ട് വേണം ബണ്ണ് ഫ്രൈ ചെയ്യേണ്ടത്, എന്നിട്ട് അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട്ട് ഗോൾഡൻ ബ്രൗൺ കളറാകുമ്പോൾ എടുത്തു മാറ്റാവുന്നതാണ്. ഇതുപോലെ എല്ലാം ചെയ്തെടുക്കാം.

ബൺ എല്ലാം റെഡി ആയതിനുശേഷം അതിനുള്ളിൽ ക്രീം ഉണ്ടാക്കാനായി ഒരു ബൗളിലേക്ക് നാല് ടേബിൾസ്പൂൺ ഉപ്പില്ലാത്ത ബട്ടർ ചേർത്ത് നല്ലപോലെ ബീറ്റ് ചെയ്ത് എടുക്കണം, പിന്നെ അതിലേക്ക് അറ കപ്പ് പൊടിച്ച പഞ്ചസാര, ഒരു ടേബിൾസ്പൂൺ കാച്ചിയ ചൂടില്ലാത്ത പാല് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാവുന്നതാണ്, അപ്പോൾ അതിൽ നിറക്കുവാനുള്ള ക്രീം തയ്യാറാകും.

എന്നിട്ട് ബണ്ണിന്റെ ഒരുവശം ചെറുതായി സാൻഡ്‌ഡവിച്ച് പോലെ ഒന്ന് കീറി കൊടുത്ത്, അതിനുള്ളിൽ ക്രീം നിറച്ചു വയ്ക്കാവുന്നതാണ്. അപ്പോൾ കടയിൽ നിന്ന് വാങ്ങുന്ന അതേപോലെ ക്രീം ബൺ വീട്ടിൽ തന്നെ തയ്യാറാക്കാം.

Leave a Reply

Your email address will not be published. Required fields are marked *