കോഫി കുടിക്കാത്തവർക്ക് പോലും ഇഷ്ടപ്പെടുന്ന രീതിയിൽ 7 മിനിറ്റിൽ കിടിലൻ കോൾഡ് കോഫി തയ്യാറാക്കാം

കോഫി കുടിക്കാത്തവർക്ക് പോലും ഇഷ്ടപ്പെടുന്ന രീതിയിൽ 7 മിനിറ്റിൽ ഷെയ്ക്ക് പോലെ കുടിക്കാവുന്ന ഒരു കിടിലൻ കോൾഡ് കോഫി തയ്യാറാക്കാം.
ഇതിനായി ഒരു ഗ്ലാസിലേക്ക് ഒന്നരമുതൽ രണ്ട് ടീസ്പൂൺ ഇൻസ്റ്റൻറ് കോഫി പൗഡർ ഏത് വേണമെങ്കിലും ചേർത്ത് കൊടുക്കാം. എന്നിട്ട് അതിലേക്ക് ഒന്നര ടേബിൾസ്പൂൺ മുതൽ രണ്ട് ടേബിൾസ്പൂൺ വരെ പഞ്ചസാര.

ഒരു ടേബിൾസ്പൂൺ തണുത്തവെള്ളം അതായത് ഐസ് വാട്ടർ ചേർത്ത് സ്പൂൺ വച്ച് നല്ലപോലെ ബീറ്റ് ചെയ്തു കോഫിയുടെ കറുപ്പ് കളർ മാറി ഒരു ലൈറ്റ് കളർ പോലെ ക്രീം പോലെ ആകുന്നതുവരെ ബീറ്റ് ചെയ്തു കൊടുക്കാം, അഞ്ച്-ആറ് മിനിറ്റ് നിർത്താതെ ബീറ്റ് ചെയ്താൽ മതിയാകും. അങ്ങനെ ആകുമ്പോൾ അതിലേക്ക് രണ്ടുമൂന്ന് ഐസ് ക്യൂബ്കൾ ഇട്ട്, ശേഷം തിളപ്പിച്ച് തണുപ്പിച്ച പാൽ ഗ്ലാസ്സ് നിറയുന്നത് വരെ ഒഴിച്ചു കൊടുക്കാം, എന്നിട്ട് പതുക്കെ മിക്സ് ചെയ്തു കൊടുക്കുമ്പോൾ കോഫീ മിക്സ് താനേ മിക്സ് ആയി മുകളിലേക്ക് കയറി വരുന്നതാണ്. ഇത്രയും ചെയ്താൽ കോൾഡ് കോഫി തയ്യാറാക്കുന്നതാണ്.

ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *