നാളികേരം കൊണ്ട് ഉണ്ടാക്കുന്ന കോക്കനട്ട് ലഡ്ഡു റെസിപ്പി നിങ്ങൾക്കായി സമർപ്പിക്കുന്നു, രുചി

നാളികേരം കൊണ്ട് ഉണ്ടാക്കുന്ന കോക്കനട്ട് ലഡ്ഡു റെസിപ്പി നിങ്ങൾക്കായി സമർപ്പിക്കുന്നു.

ലഡ്ഡു തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചെറു തീയിൽ ആക്കി അതിലേക്ക് അര ടീസ്പൂൺ നെയ്യ് ഒഴിച്ച് ഒന്ന് ചൂടായി വരുമ്പോൾ അതിലേയ്ക്ക് അരക്കപ്പ് ഡെസിക്കേറ്റഡ് കോക്കനട്ട് അതായത് നാളികേരം ചിരവിയത ചെറുതായി കളർ മാറാതെ റോസ്റ്റ് ചെയ്തത് ഇട്ടു കൊടുക്കാം,(അല്ലെങ്കിൽ ഡെസിക്കേറ്റഡ് കോക്കനട്ട് തന്നെ പുറത്ത് നിന്ന് വാങ്ങാൻ കിട്ടും അത് ഉപയോഗിക്കുന്നത് ആണ് നല്ലത്), എന്നിട്ട് അതൊന്നു ചൂടായി ഒരു മിനിറ്റിന് ശേഷം അതിലേക്ക് കാൽകപ്പ് പാൽ ഒഴിച്ച് ചെറിയ തീയിൽ വേവിച്ചെടുക്കണം, ശേഷം 3 ടേബിൾ സ്പൂൺ പഞ്ചസാര കൂടി ഇട്ട് മിക്സ് ചെയ്തു കൊണ്ടിരിക്കാം, പഞ്ചസാരയുടെ അളവ് ഇഷ്ടാനുസരണം ചേർക്കാം, പിന്നെ ഇതിലേക്ക് ഒരു ഫ്ലേവറിന്‌ വേണ്ടി കാൽ ടീസ്പൂണിലും കുറച്ചു താഴെ ഒക്കെ ആയി ഏലക്കായുടെ പൊടി ചേർത്തു കൊടുക്കാം, എന്നിട്ട് ഇതു അത്യാവശ്യം ഒന്ന് ഡ്രൈ ആയി വരുമ്പോൾ എന്നാൽ ഒരുപാട് ഡ്രൈ ആകേണ്ട ആവശ്യമില്ല, അ സമയം
ഫ്‌ലെയിം ഓഫ് ചെയ്യാവുന്നതാണ്.

എന്നിട്ട് അത് ചൂടാറാൻ വേണ്ടി വച്ച് കുറച്ചു കഴിയുമ്പോൾ കുറച്ചുകൂടി കട്ടി ആക്കുന്നതാണ്, ശേഷം ചെറിയ ഉരുളകളാക്കി എടുത്ത് വീണ്ടും ഡെസിക്കേറ്റഡ് കോക്കനട്ടിൽ തന്നെ ഉരുട്ടി എടുത്തു വയ്ക്കാവുന്നതാണ്. ഇത്രയും ചെയ്താൽ തന്നെ നല്ല അടിപൊളി കോക്കനട്ട് ലഡ്ഡു തയ്യാറാകും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *